അനെർട്ടിന്റെ ജില്ലയിലെ ആദ്യ ഇ വി ചാർജിങ് സ്റ്റേഷൻ പെരിന്തൽമണ്ണയിൽ, 24 മണിക്കൂറും സേവനം

പെരിന്തൽമണ്ണ: സോളാറുമായി മുന്നോട്ടു പോയാൽ സമ്പദ്ഘടനയിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. അങ്കണവാടികളിൽ മുഴുവൻ സ്വന്തം ചെലവിൽ സോളാർ സ്ഥാപിക്കുകയാണെങ്കിൽ അങ്കണവാടികൾക്ക് വേണ്ട ഇൻഡക്ഷൻ, കുക്കർ തുടങ്ങിയ 50,000 [...]


നാളെ മുതൽ പൊന്നാനിയുടെ മുഖഛായ മാറും, നിളയോര പാത നാളെ നാടിന് സമർപ്പിക്കും

പൊന്നാനി: ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി നിള ടൂറിസം പാലവും, നിളയോര പാതയും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ വൈകീട്ട് നാലിന് നാടിന് സമർപ്പിക്കും. ഹാർബർ പരിസരത്ത് നടക്കുന്ന [...]


താനൂരിന് പെരുന്നാൾ സമ്മാനമായി ഒട്ടുംപുറത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നു കൊടുത്തു

താനൂർ: കോവിഡ് മഹാമാരി കാരണം ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സർക്കാർ ടൂറിസം പ്രവർത്തനങ്ങളിൽ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളിൽ തളരാതെ ആസൂത്രിതമായ പദ്ധതികൾ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം [...]


മലപ്പുറത്തിനോട് അവ​ഗണന, വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പില്ല

ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാത്തത് മൂലം തിരൂരിലും പരിസരത്തും ഉള്ളവർക്ക് ഏറ്റവും വേ​ഗം തിരുവനന്തപുരത്ത് എത്താനുള്ള അവസരമാണ് നഷ്ടമായത്.


താനൂരിന് പെരുന്നാൾ സമ്മാനമായി ഫ്ലോട്ടിങ് ബ്രിഡ്ജ് ശനിയാഴ്ച്ച തുറന്ന് കൊടുക്കും

താനൂർ: തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസത്തിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി ജില്ലയിലെ താനൂർ ഒട്ടുമ്പുറം ബീച്ചിൽ സജ്ജീകരിച്ച ഫ്‌ലോട്ടിങ് ബ്രിഡ്ജ് ശനിയാഴ്ച്ച നാടിനു സമർപ്പിക്കും. രാവിലെ ഒൻപതിന് കേരളടൂറിസം പൊതുമരാമത്ത് വകുപ്പു [...]


വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരം-തിരൂർ യാത്രയിൽ ജനശതാബ്ദിയേക്കാൾ ലാഭിക്കാനാവുക 25 മിനുറ്റ് മാത്രം

പകൽ സമയത്തോടുന്ന മറ്റ് ട്രെയിനുകൾ 8-8.45 മണിക്കൂറോളമാണ് എടുക്കുന്നത് എന്നത് നോക്കുമ്പോൾ വന്ദേഭാരതിലെ യാത്ര വളരെയധികം സമയ നഷ്ടം ഒഴിവാക്കുന്നതാണ്.


ആനവണ്ടിയിൽ സിയാറത്ത് യാത്രക്ക് അവസരമൊരുക്കി കെ.എസ്.ആർ.ടി.സി. മലപ്പുറം ബജറ്റ് ടൂറിസം സെൽ

മലപ്പുറം: ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വ്യത്യസ്തരായ യാത്രികരെയും യാത്രകളും ഏകോപിക്കുകയാണ് കെ.എസ്.ആർ.ടി.സി. വിജയകരമായ നിരവധി വിനോദയാത്രകൾക്ക് പുറമെ റംസാനോടനുബന്ധിച്ച് വിശ്വാസികൾക്കായി ജില്ലയിൽ നിന്നും വിശുദ്ധരുടെ മഖ്ബറകൾ സന്ദർശിക്കാൻ [...]


പൊന്നാനിയുടെ ടൂറിസം മേഖലയ്ക്ക് തിളക്കമേകുന്ന കർമ പാലം ഏപ്രിൽ 25ന് ഉദ്ഘാടനം ചെയ്യും

പൊന്നാനി: ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി ഹാർബർ പാലം (കർമ പാലം) ഏപ്രിൽ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത [...]


തിരൂര്‍ കെ എസ് ആര്‍ ടി സിയുടെ ഇടപെടല്‍ ഫലം കണ്ടു, പാലാ – പാണത്തൂര്‍ ബസിന് തിരൂരിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍

തിരൂര്‍: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മലയോര മേഖലയിലേക്കും, പിറവം, പാല ഭാഗത്തേക്കും തിരൂരിനെ ബന്ധിപ്പിക്കുന്ന പാലാ-പാണത്തൂര്‍ കെ എസ് ആര്‍ ടി സി ബസിന് തിരൂരിലും റിസര്‍വേഷന്‍ പോയന്റായി. തിരൂര്‍ കെ എസ് ആര്‍ ടി സിയുടെ ഇടപെടലിലാണ് ആദ്യം [...]


പൊന്നാനി തീരത്ത് കപ്പലടിപ്പിക്കാനുള്ള സാധ്യത തെളിയുന്നു, ഉന്നത ഉദ്യോഗസ്ഥര്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചു

പഴയ ജങ്കാര്‍ ജെട്ടിക്ക് സമീപം മള്‍ട്ടിപര്‍പ്പസ് പോര്‍ട്ട് നിര്‍മിക്കാനാണ് നിലവിലെ തീരുമാനം.