ചങ്ങരംകുളത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ചങ്ങരംകുളം: സംസ്ഥാന പാതയോരത്ത് ചങ്ങരംകുളത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന 38 വയസുള്ള ദിപീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം എടപ്പാള്‍ റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചറിന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ റോഡരികില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചങ്ങരംകുളം മേഖലയില്‍ സ്വകാര്യ ബസ്സില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ദിപീഷ്.
മോദിക്കെതിരെ പറഞ്ഞാൽ പിണറായിയുടെ പോലീസ് കേസെടുക്കുന്ന അവസ്ഥ-വി ഡി സതീശൻ
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]