മങ്കടയില്‍ പത്ത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിൽ

മങ്കട: മങ്കടയില്‍ പത്ത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനക്കാരെ പെരിന്തല്‍മണ്ണ എക്സൈസ് സംഘവും എക്സൈസ് കമ്മീഷണര്‍ സ്ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിനി ഐറിന് നെസ്സ (41), വെസ്റ്റ് ബംഗാള്‍ സ്വദേശി സൈനുല്‍ ഷെയ്ഖ് (35) എന്നിവരാണ് അറസ്റ്റിലായത്. യുവാക്കള്‍ക്കിടയിലും സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും മങ്കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവര്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉത്പ്പന്നമാണ് എക്സൈസ് ഇന്‍സ്പെക്ടറും സംഘവും ഇവരില്‍ നിന്നു കണ്ടെടുത്തത്.
പെരിന്തല്‍മണ്ണ എക്സൈസ് ഇന്‍സ്പെക്ടര്‍ എം. യൂനുസ്, കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജു മോന്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. രാമന്‍കുട്ടി, പ്രിവന്റിവ് ഓഫീസര്‍ അബ്ദുള്‍ റഫീഖ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷംനാസ്, വി. തേജസ്, അച്യുതന്, ഷഹദ് ശരീഫ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കെ. സിന്ധു, ലിന്‍സി വര്‍ഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
തൊഴിലിനായി എത്തി ലഹരി വില്‍പ്പന തൊഴിലാക്കിയ ഇതര സംസ്ഥാനക്കാരെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകളാണ് പെരിന്തല്‍മണ്ണയില്‍ എക്സൈസ് നടത്തുന്നത്. ജൂലൈ മാസത്തില്‍ ഇതുവരെ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട 13 കേസുകള്‍ കണ്ടെത്തി 14 പേരെ അറസ്റ്റ് ചെയ്തു. 2024 വര്‍ഷത്തില്‍ പെരിന്തല്‍മണ്ണയില്‍ മാത്രം 66 എന്‍ഡിപിഎസ് കേസുകളും 106 അബ്കാരി കേസുകളും പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട 280 കേസുകളും രജിസ്റ്റര്‍ ചെയ്തു.
മലപ്പുറത്തെ രണ്ട് യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചു
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി