ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി

നിലമ്പൂര്‍: കോണ്‍ഗ്രസ് തുറന്ന വഴിയിലൂടെയാണ് ബിജെപി സര്‍ക്കാര്‍ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ അമേരിക്കന്‍ സമ്മദത്തിനു വഴങ്ങി സാമ്രാജ്യത്വവിരുദ്ധ നയം പൊളിച്ചെഴുതി– പോത്തുകല്ല്, കരുളായി, പൂക്കോട്ടുംപാടം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലികള്‍ ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ യാസര്‍ അറഫാത്തിനൊപ്പം ഒരുമിച്ച് ജനങ്ങളെ കണ്ട പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. അത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് വലിയ അംഗീകാരമുണ്ടാക്കിക്കൊടുത്തു. ധീരമായ നിലപാടായിരുന്നു അത്. സാമ്രാജ്യത്വവിരുദ്ധവും ജനാധിപത്യ അനുകൂലവുമായ ചേരിചേരാനയം തുടര്‍ന്നതിനാല്‍ മൂന്നാംലോക രാജ്യങ്ങള്‍ ഇന്ത്യയെ ബഹുമാനിച്ചു. എന്നാല്‍ പതിയെ ഇസ്രയേല്‍ അനുകൂല നിലപാടിലേക്ക് മാറി. ഇപ്പോള്‍ ഇസ്രയേലില്‍നിന്നാണ് വലിയതോതില്‍ ആയുധം ഇറക്കുമതി ചെയ്യുന്നത്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിനെതിരെ പ്രമേയം വന്നപ്പോള്‍ അനുകൂലിച്ച് വോട്ടുചെയ്യാന്‍ തയ്യാറാകാത്ത സ്ഥിതിയിലേക്ക് എത്തി. ഒന്നല്ല പലതവണ ഇത് ആവര്‍ത്തിച്ചു.
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്. ലോകപൊലീസ് ചമയുന്നത് അമേരിക്കയാണ്. അവരുടെ പിന്തുണയിലാണ് ഇപ്പോള്‍ ഇസ്രയേലിന്റെ കളികള്‍. അതിനെതിരെ ഇന്ത്യയുടെ ശബ്ദമുയരണ്ടേ. ഇസ്രയേലിന്റെ അതിക്രമങ്ങള്‍ക്കെതിരെ ശരിയായ നിലയില്‍ പ്രതികരണമില്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസും മാറി– മുഖ്യമന്ത്രി പറഞ്ഞു.
ഇരട്ടി ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിക്കണം: പ്രിയങ്കഗാന്ധി
RECENT NEWS

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമം, മലപ്പുറം കെ എസ് ആര് ടി സി ഡിപ്പോ പുതിയെ കെട്ടിടം ഉദ്ഘാടനം ചെയ്തു
നാലു നിലകളിലായി 37,445 ചതുരശ്ര അടി വിസ്തീര്‍ണമാണ് ടെര്‍മിനിലിനുള്ളത്.