നിലമ്പൂരിൽ വികസനം കൊണ്ടുവരാൻ സാധിക്കുക എൻഡിഎക്ക് മാത്രം : അഡ്വ: മോഹൻ ജോർജ്

നിലമ്പൂരിൽ വികസനം കൊണ്ടുവരാൻ സാധിക്കുക എൻഡിഎക്ക് മാത്രം : അഡ്വ: മോഹൻ ജോർജ്

നിലമ്പൂർ : മണ്ഡലത്തിലെ വികസനം ഇല്ലായ്മ മൂലം പൊറുതി മുട്ടിയ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും, നിലമ്പൂരിൽ വികസനം കൊണ്ടുവരാൻ സാധിക്കുക എൻഡിഎ മാത്രമാണെന്നും എൻഡിഎ സ്ഥാനാർത്ഥി അഡ്വ: മോഹൻ ജോർജ്. ജനങ്ങളിലേക്ക് വികസനം എത്തിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു. രണ്ടാംഘട്ട സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായി അമരമ്പലം പഞ്ചായത്തിൽ നൽകിയ സ്വീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി.

എൻഡിഎ രണ്ടാംഘട്ട പ്രചരണം മണ്ണാത്തിപൊയിലിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അമരമ്പലം പഞ്ചായത്തിലെ പുള്ളിയോട്, കവള മുക്കട്ട, തേൾ പാറ, ചെട്ടിപ്പാടം, തുടങ്ങി വിവിധ പ്രദേശങ്ങളിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥിപര്യടനം. പൂക്കോട്ടും പാടത്ത് നടന്ന സമാപന സമ്മേളനം ബിജെപി ദേശീയ നിർവാഹ സമിതി അംഗം ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വികസന ആവശ്യങ്ങളിലൂന്നി തേടുന്നതിനൊപ്പം, വനം വന്യജീവി പ്രശ്നങ്ങളും, നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥയും തെരഞ്ഞെടുപ്പ് വിഷയമായി ഉന്നയിച്ചു കൊണ്ട് വരുംദിവസങ്ങളിൽ പ്രചാരണം ശക്തമാക്കാനാണ് എൻഡിഎ തീരുമാനം. കൂടുതൽ ദേശീയ സംസ്ഥാന നേതാക്കൾ ഒരു ദിവസങ്ങളിൽ മണ്ഡലത്തിൽ പ്രചാരണത്തിനായി എത്തുന്നുണ്ട്.

ആദിവാസികളുടെ ദുരിതജീവിതം കാണാൻ പ്രതിപക്ഷ നേതാവെത്തി, പുനരധിവസിപ്പിക്കണമെന്ന് ആവശ്യം

Sharing is caring!