പെരുന്നാള്‍ തലേന്ന് പര്യടനത്തിന് അവധി; വായനയുടെ വിശേഷം പങ്കുവെച്ച് ഷൗക്കത്ത്

നിലമ്പൂര്‍: പെരുന്നാള്‍ തലേന്ന് പഞ്ചായത്ത് പര്യടനത്തിന് അവധി നല്‍കിയെങ്കിലും പ്രചരണത്തിരക്കിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത്. രാവിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ഫോണില്‍ ബന്ധപ്പെട്ടു. പ്രഭാതഭക്ഷണത്തിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ വായനയെയും പുസ്തകങ്ങളെയെകുറിച്ചായി ചര്‍ച്ച.
സ്കൂളില്‍ പഠിക്കുമ്പോള്‍ വായിക്കാനായി പിതാവ് ആദ്യം നല്കിയ പുസ്തകം മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെ ജീവചരിത്രമായിരുന്നെന്ന് ഷൗക്കത്ത് ഓര്‍മ്മിച്ചെടുത്തു. അബ്ദുറഹിമാന് സാഹിബിന്റെ ജീവിതമാണ് മതേതരനിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചോദനമായത്. പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കുന്നത് ശീലമായി. വായനയില്‍ എന്നും വഴികാട്ടി പിതാവായിരുന്നു. പുസ്തകങ്ങള്‍ വായിച്ചാല്‍ പേന കൊണ്ട് അടയാളപ്പെടുത്തി നോട്ടുകള്‍ എഴുതി സൂക്ഷിക്കുന്ന പതിവാണ് പിതാവിനുള്ളത്. പ്രസംഗത്തില്‍ ഉപയോഗിക്കാനാണ് നോട്ടെഴുത്ത്. വീട്ടില്‍ പത്രമോ പുസ്തകമോ ഇല്ലാതെ പിതാവിനെ കാണാന്‍ കഴിയാറില്ല. ഈ ശീലമാണ് എന്നെയും വായനയിലേക്ക് കര്‍ഷിച്ചത്. ദിവസവും അഞ്ചു പത്രങ്ങളെങ്കിലും വായിക്കും പ്രചരണത്തിരക്കായതിനാല്‍ ഓടിച്ചുനോക്കാനേ ഇപ്പോള്‍ കഴിയുന്നുള്ളൂ എന്നും ഷൗക്കത്ത് പറഞ്ഞു. ഇതോടെ വീട്ടിലെ ലൈബ്രറി കാണണമെന്നായി ഫിറോസ്. ഏഴായിരത്തിലധികം പുസ്തകങ്ങളുടെ ലൈബ്രറിയില്‍ അല്പനേരം മൂവരും ചെലവിട്ടു. ആര്യാടന് ഷൗക്കത്ത് പിതാവ് ആര്യാടന് മുഹമ്മദിനെക്കുറിച്ചെഴുതിയ ‘ഞങ്ങളുടെ കുഞ്ഞാക്ക നിങ്ങളുടെ ആര്യാടന്’ എന്ന പുസ്തകം രാഹുല്‍ മാങ്കൂട്ടത്തിലിനും പി.കെ ഫിറോസിനും നല്കി.
പിന്നീട് വോട്ടുറപ്പിക്കാന്‍ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലുമായി ഓട്ട പ്രദക്ഷിണം. എടക്കര പുവത്തിക്കല് ജുമാ മസ്ജിദിലായിരുന്നു ജുമു അ നമസ്ക്കാരം. നാട്ടുകാരെ കണ്ട് പരിചയം പുതുക്കി. പെരുന്നാള്‍ തലേന്ന് വീട്ടില്‍ കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം. വൈകീട്ട് വീണ്ടും പഞ്ചായത്തുകളിലേക്ക്. രാത്രി എടക്കര ടൗണില്‍ കടളിലും മറ്റും കയറി വോട്ടഭ്യര്‍ത്ഥിച്ചു. പോത്തുകല്‍ പഞ്ചായത്തില്‍ പ്രചരണം നടത്തി മടങ്ങുന്നതിനിടെ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഷൗക്കത്തിനെ കണ്ട് ഇറങ്ങി. പിന്നീട് ഇരുവരും ചേര്‍ന്ന് കടകളില്‍ കയറി വോട്ടു ചോദിച്ചു. യു.ഡി.എഫ് എടക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് കെ. രാധാകൃഷ്ണന്, കണ്‍വീനര്‍ ടി.കെ മുജീബ്, ടി.പി അഷ്റഫലി, ബാബു തോപ്പില്‍, എടക്കര പഞ്ചാത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മഅദിന്‍ അറഫാദിന ആത്മീയ സംഗമം പ്രൗഢമായി
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി