മഅദിന്‍ അറഫാദിന ആത്മീയ സംഗമം പ്രൗഢമായി

മലപ്പുറം: അറഫാദിനത്തിന്റെ പുണ്യം തേടി ആയിരക്കണക്കിന് വിശ്വാസികള്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഗമിച്ചു. ഉച്ചക്ക് 1 മുതല്‍ മഅ്ദിന്‍ ഗ്രാന്റ്് മസ്ജിദില്‍ ആരംഭിച്ച ആത്മീയ സമ്മേളനം സയ്യിദ് ശിഹാബുദ്ദീന് അല്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്തു. മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മക്കയില്‍ നിന്നും ഓണ്‍ലൈനായി പെരുന്നാള്‍ സന്ദേശവും പ്രാര്‍ത്ഥനയും നിര്‍വഹിച്ചു.
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നതെന്നും സഹജീവിയോടുള്ള സ്നേഹ പ്രകടനമാണ് ആഘോഷത്തിന്റെ കാതലായ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ പാരായണം, തഹ്്ലീല്‍, അദ്കാറുകള്‍, സ്വലാത്ത്, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന നടത്തി. നോമ്പ്തുറയോടെ സമാപിച്ച പരിപാടിയില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയില്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഐദ്രൂസി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജിദ്ദ, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അബ്ദുറസാഖ് ലത്വീഫി ചെമ്മലശ്ശേരി, ദുല്‍ഫുഖാര്‍ അലി സഖാഫി, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, ബഷീര്‍ അഷ്റഫി കൊളപ്പറമ്പ്, ശിഹാബ് അലി അഹ്സനി, മുഹമ്മദ് റിയാസ് സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ ജലീല്‍ അസ്ഹരി, അഷ്കര്‍ സഅദി താനാളൂര്‍ എന്നിവര്‍ സംബന്ധിച്ചു.
രാവിലെ 9ന് മഅ്ദിന്‍ കാമ്പസില്‍ നടന്ന വനിതാ വിജ്ഞാന വേദിയില്‍ മഅ്ദിന്‍ സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് ഉദ്ബോധനം നടത്തി. സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി.
ഇൻഡി മുന്നണിയിലെ മൂന്ന് പാർട്ടികളുടെ അത്യാഗ്രഹത്തിന്റെ ഫലമാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി