പകൽ വീടിന് കീഴിൽ മെഹന്ദി ഫെസ്റ്റും പരിസ്ഥിതി ദിനാഘോഷവും

മലപ്പുറം:വടക്കേപ്പുറം സായംപ്രഭ ഹോം പകൽ വീടിന് കീഴിൽ വലിയ പെരുന്നാളിനോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റും പരിസ്ഥിതി ദിനാചരണവും നടത്തി. വയോജനങ്ങൾ പരസ്പരം മൈലാഞ്ചി ഇട്ടു കൊടുത്ത് പെരുന്നാൾ ആഘോഷിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വയോജനങ്ങൾക്ക് വീട്ടിൽ നട്ടുപിടിപ്പിക്കാൻ വൃക്ഷത്തൈകൾ കൈമാറി.തുടർന്ന് വയോജനങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.
മലപ്പുറം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പരി അബ്ദുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എ.പി ശിഹാബ്, പകൽ വീട് കെയർ ഗീവർ സൽമാൻ ഫാരിസ് പി.കെ നേതൃത്വം നൽകി.
ആദിവാസികളുടെ ദുരിതജീവിതം കാണാൻ പ്രതിപക്ഷ നേതാവെത്തി, പുനരധിവസിപ്പിക്കണമെന്ന് ആവശ്യം
RECENT NEWS

നിലമ്പൂരിൽ വികസനം കൊണ്ടുവരാൻ സാധിക്കുക എൻഡിഎക്ക് മാത്രം : അഡ്വ: മോഹൻ ജോർജ്
നിലമ്പൂർ : മണ്ഡലത്തിലെ വികസനം ഇല്ലായ്മ മൂലം പൊറുതി മുട്ടിയ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും, നിലമ്പൂരിൽ വികസനം കൊണ്ടുവരാൻ സാധിക്കുക എൻഡിഎ മാത്രമാണെന്നും എൻഡിഎ സ്ഥാനാർത്ഥി അഡ്വ: മോഹൻ ജോർജ്. ജനങ്ങളിലേക്ക് വികസനം എത്തിക്കുന്നതിന് ഞങ്ങൾ [...]