മലപ്പുറത്തുകാരനെ കൊലപ്പെടുത്തിയ ഈജിപ്ത് പൗരന്റെ വധശിക്ഷ നടപ്പാക്കി

ജിദ്ദ: മലപ്പുറം കോട്ടക്കൽ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി കുഞ്ഞലവി ഉണ്ണീൻ നമ്പ്യാടത്ത് (45) എന്നയാളെ കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ [...]


തിരൂരങ്ങാടി സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

പൊന്നാനി: ദമ്മാം: ഹ്യദയാഘാത മൂലം മലപ്പുറം സ്വദേശി സൗദിയില്‍ മരണപ്പെട്ടു. മലപ്പുറം തിരൂരങ്ങാടി വെളിമുക്ക് സൗത്ത് സ്വദേശി അരീക്കാടൻ അബ്ദുൽ റഊഫ് (43) ആണ്‌ അൽ ഖോബാറിൽ നിര്യാതനായത്‌. ഇന്നലെ രാത്രി അൽ ഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു [...]


പുതുപൊന്നാനി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ പുതുപൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു. പുതു പൊന്നാനി കിഴക്കകത് വീട്ടിൽ മുഹമ്മദ്‌, സക്കീന ദമ്പതികളുടെ മകൻ ഷമീർ മുഹമ്മദ്‌ (35) ആണ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചത്. കേളി കലാസാംസ്‌കാരിക വേദി മലസ് യൂനിറ്റ് അംഗമാണ്. കഴിഞ്ഞ 13 [...]


സൗദിയിൽ മരിച്ച കൊണ്ടോട്ടിയിലെ പ്രവാസിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: കഴിഞ്ഞ മാസം തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാന് സമീപം ഈദാബിയിൽ മരിച്ച കൊണ്ടോട്ടി ചെർളപ്പാലം സ്വദേശി അൻവർ ചാലിലിന്‍റെ മൃതദേഹം ഈദാബിയിലെ അബൂബക്കർ സിദ്ദീഖ് മഖ്ബറയിൽ ഖബറടക്കി. അസർ നമസ്കാരത്തിനുശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക [...]


ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു

പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]


ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു

അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്‍റെ വേര്‍പാട്. [...]


മാതാവിന് മുന്നിൽ വെച്ച് തിരയിൽ പെട്ട് ദുബായിൽ മലയാളി വിദ്യാർഥി മരിച്ചു

ദുബായ്: കൂറ്റൻ തിരമാലയിൽപ്പെട്ട് ദുബൈയിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. കാസർകോട് സ്വദേശി അഹ്മദ് അബ്ദുല്ല മഫാസാണ് (15) മരിച്ചത്. ദുബായി ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. കൂടെ ഉണ്ടായിരുന്ന സഹോദരിയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച [...]


അരീക്കോട് സ്വദേശിയായ യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു

ജുബൈൽ: അരീക്കോട് സ്വദേശിയായ യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു. അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് (40) ആണ് മരിച്ചത്. റോഡരികിൽ വാഹനം നിർത്തി തകരാർ പരിഹരിക്കുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. റാസ്‌ അൽ ഖൈർ നാരിയ-മുനീഫ [...]


മലയാളി നേഴ്സ് യു കെയിൽ മരിച്ചു

ലണ്ടന്‍: യുകെയില്‍ നഴ്സായ മലയാളി യുവതി മരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനിയായ നിര്‍മല നെറ്റോ (37) ആണ് മരിച്ചത്. കാന്‍സര്‍ രോഗബാധിതയായിരുന്നു. കീമോ തെറാപ്പി അടക്കം ചികിത്സ നടക്കുന്നതിനിടെ പെട്ടെന്ന് ആരോഗ്യ നില വഷളാകുകയും ശനിയാഴ്ച രാത്രി 9 [...]


ഉംറ തീർഥാടനത്തിനെത്തിയ വിശ്വാസി മക്കയിൽ മരിച്ചു

മക്ക: ഉംറ നിർവഹിക്കാനെത്തിയ തൃശൂർ സ്വദേശിനി മക്കയിൽ മരണപ്പെട്ടു. കയ്പമംഗലം കാക്കാത്തുരുത്തി തേപറമ്പിൽ ദിഖ്റുല്ലയുടെ ഭാര്യ റാഹിലയാണ് (57) തീർത്ഥാടനത്തിനിടെ മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ എത്തിയ ഇവർ ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് [...]