ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ മ​ല​പ്പു​റത്തെ പ്രവാസി മ​രി​ച്ചു

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ മ​ല​പ്പു​റത്തെ പ്രവാസി മ​രി​ച്ചു

പരപ്പനങ്ങാടി: ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടിപടി​ സ്വ​ദേ​ശി ത​റ​യി​ൽ അ​ബ്ദു​റ​ഹ്‌​മാ​ൻ (61) ആ​ണ്​ മ​രി​ച്ച​ത്. ഉ​മ്മു​ൽ​ഖു​വൈ​നി​ലെ താ​മ​സ​യി​ട​ത്ത്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പാ​യി​രു​ന്നു ദു​ര​ന്തം നടന്നിരുന്നത്. ഗ്യാ​സ് സി​ലി​ണ്ട​റി​ൽ ​നി​ന്നുള്ള പൈ​പ്പ് എ​ലി ക​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്യാ​സ് ചോ​ർ​ച്ച സം​ഭ​വി​ച്ച​താ​ണ് ദു​ര​ന്ത​കാ​ര​ണം.

രാ​വി​ലെ അ​ടു​ക്ക​ള​യി​ൽ ചാ​യ ഉ​ണ്ടാ​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. ലൈ​റ്റി​ന്‍റെ സ്വി​ച്ച് ഓ​ണാ​ക്കി​യ​പ്പോ​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യി​രു​ന്നു. ശ​രീ​രം മു​ഴു​വ​ൻ പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​യി​രു​ന്നു. ആ​ദ്യം ഉ​മ്മു​ൽ​ഖു​വൈ​ൻ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് അ​ബൂ​ദ​ബി മ​ഫ്‌​റ​ഖ് ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു. ദി​വ​സ​ങ്ങ​ളോ​ളം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​.27 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​ണ്. ഭാ​ര്യ: ആ​രി​ഫ. മ​ക്ക​ൾ: ഉ​ബൈ​ദ്, മു​ഹ​മ്മ​ദ് സി​യാ​ദ് (അ​ജ്‌​മാ​ൻ), മു​ഹ​മ്മ​ദ് ജു​നൈ​ദ് (ഷാ​ർ​ജ), റ​സാ​ന​ത്ത്. മ​രു​മ​ക്ക​ൾ: സു​മ​യ്യ, ഫ​സ്‌​ന, നി​ഹ. ഖ​ബ​റ​ട​ക്കം നാട്ടിൽ.

അച്ഛനും അമ്മയും നീന്തൽ പഠിപ്പിക്കുന്നതിനിടെ മുങ്ങിപ്പോയ നാലു വയസുകാരൻ മരണപ്പെട്ടു

Sharing is caring!