രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി പെരിന്തൽമണ്ണയിൽ മൂന്ന് ഷോക്കേറ്റ് മരണം

പെരിന്തൽമണ്ണ: രണ്ട് വ്യത്യസ്ത അപകടങ്ങളിലായി ആലിപ്പറമ്പിൽ മൂന്ന് പേർ വൈദ്യുതാഘാതമേറ്റു മരിച്ചു. ഇതിൽ രണ്ടു പേർ പിതാവും മകനുമാണ്. കൃഷി സ്ഥലത്ത് പന്നി ശല്യം ഒഴിവാക്കാനായിവെച്ചിരുന്ന വൈദ്യുതി കമ്പിയിൽ തട്ടിയാണ് പിതാവും മകനും മരണപ്പെട്ടത്. ആലിപ്പറമ്പിലെ (ബിടാത്തിക്ക് സമീപമുള്ള ) പാറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷറഫ് ( 52),മകൻ അമീൻ (17 ) എന്നിവരാണ് ഷോക്കേറ്റ് മരണപ്പെട്ടത്.ഞായറാഴ്ച രാവിലെയാണ് സംഭവം.ഉടനെ ഇ എം എസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഞായറാഴ്ച കാലത്ത് 10 മണിയോടെ വീടിന് പിൾ ഭാഗത്തുള്ള സ്വന്തം കൃഷിസ്ഥലത്ത് ചേന കൃഷി നടത്തിയിരുന്ന സ്ഥലത്തേക്ക് പോയിരുന്നു. 12.30 ഓടെ മകളുടെ കല്യാണാലോചനയുമായി ഒരു ഇടനിലക്കാരൻ വന്നപ്പോൾ പിതാവിനെ വിളിക്കാനായി മകൻ അമീനും സഹോദരി മുഹ്സീനയുംകൂടി കൃഷി സ്ഥലത്തേക്ക് ചെല്ലുകയായിരുന്നു.ഷോക്കേറ്റ് കിടന്നിരുന്ന പിതാവിനെ കണ്ട ഉടനെ വെപ്രാളത്തിൽ പിതാവിനെ എണീപ്പിക്കാനായി ശ്രമിച്ച അമീനും ഷോക്ക് ഏൽക്കുകയായിരുന്നു.കുറച്ച് അകലെ നിൽക്കുകയായിരുന്ന പെൺകുട്ടി വിട്ടു നിന്നതുകൊണ്ട് ഷോകേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.മുഹ്സീന ഒച്ചവച്ച് ആളുകളെ കൂട്ടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം കഴിഞ്ഞിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ ഇഎംഎസ് ആശുപത്രി മോർച്ചറിയിൽ.
കാലങ്ങളായി ചേന കൃഷി നടത്തിയിരുന്ന അഷറഫ് സ്ഥലത്തെ പാടശേഖരം പ്രസിഡണ്ട് കൂടിയാണ്. പരേതരായ കുഞ്ഞമ്മു മുസ്ലിയാർ ടെയും,ഫാത്തിമയുടെയും മകനാണ്.അഷറഫിന്റെ ഭാര്യ. സുലൈഖ വാഴങ്കട. മക്കൾ:മരണപ്പെട്ട മുഹമ്മദ് അമീനിന്ന് പുറമേ മുഹമ്മദ് അസ്ലം (അധ്യാപകൻ),അസ്മിന ,മുഹ്സിന (ബിഎഡ് വിദ്യാർത്ഥി),മുഹമ്മദ് ഹയാൻ. മരുമകൾ . ഫാത്തിമ തസ്നി . പോലീസ് നടപടികൾക്ക് ശേഷം ഇന്ന് തിങ്കളാഴ്ച കളപ്പാട്ടു കുഴി ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരവും കബറടക്കവും നടത്തും.
നിപ: ഇന്ന് പുറത്തു വന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്
ഒടമലയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. ഒടമല പടിഞ്ഞാറെകുളമ്പ് വട്ടപ്പറമ്പില്‍ ഉണ്ണീന്‍കുട്ടിയുടെ മകന്‍ കുഞ്ഞിമുഹമ്മദ് എന്ന മാനു (42) ആണ് മരിച്ചത്. അയല്‍വീട്ടിലെ പ്ലാവില്‍ ചക്ക പറിക്കുമ്പോള്‍ വൈദ്യുത കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 9.30നാണ്
സംഭവം. ഉടനെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെക്കാലം പ്രവാസ ജീവിതം നയിച്ച് തിരിച്ചെത്തിയ കുഞ്ഞിമുഹമ്മദ് നാട്ടില്‍ വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. ഭാര്യ: അസ്മ. മക്കള്‍:നാദിയ, മുസ്തഫ, സന്‍ഹ. മാതാവ്: ഖദീജ.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി