വീട്ടിൽ കയറി യുവതിയെ അക്രമിച്ച് നാലര പവൻ സ്വർണമാല കവർന്നു

വീട്ടിൽ കയറി യുവതിയെ അക്രമിച്ച് നാലര പവൻ സ്വർണമാല കവർന്നു

ചങ്ങരംകുളം: ചിയ്യാനൂരിൽ വീട്ടിൽ കയറി യുവതിയെ അക്രമിച്ച് നാലര പവൻ സ്വർണമാല കവർന്നു. ചിയ്യാനൂരിൽ താമസിക്കുന്ന വട്ടപ്പറമ്പിൽ മണികണ്ഠന്റെ ഭാര്യ പ്രമീള (45)യെ അക്രമിച്ചാണ് മാല കവർന്നത്. അക്രമം തടയാൻ ശ്രമിച്ച പ്രമീളയുടെ മകൻ മിഥുവിനെയും അക്രമിച്ച സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. മുഖത്ത് പരിക്കേറ്റ പ്രമീളയെയും കൈക്ക് പരിക്കേറ്റ മകൻ മിഥുവിനെയും ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. മാസ്ക് ധരിച്ച് അപ്രതീക്ഷിതമായി വീട്ടിൽ കയറിയ രണ്ട് പേർ കട്ടിലിൽ കിടക്കുകയായിരുന്ന പ്രമീളയുടെ മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിക്കുകയായിരുന്നു. പ്രമീള കുതറി രക്ഷപ്പെടാൻ ശ്രമിച്ചതോടെ കഴുത്തിൽ പിടിച്ചമർത്തി മുഖത്ത് പരിക്കേൽപിച്ചു. ശബ്ദം കേട്ടെത്തിയ മകനെയും അക്രമിച്ച് മുറിയിൽ തള്ളിയിട്ട് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പ്രമീളയെയും മകനെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മങ്കടയില്‍ പത്ത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിൽ

 

Sharing is caring!