ഡിഗ്രി വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കി മഞ്ഞളാംകുഴി അലി

മലപ്പുറം: ഡിഗ്രി വിദ്യാഭ്യാസം പാതിയിലുപേക്ഷിക്കേണ്ടി വന്ന മങ്കട മണ്ഡലത്തിലെ വനിതകള്‍ക്ക് അവരുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന് അവസരമൊരുങ്ങുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ രാമപുരത്തെ ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ സഹകരണത്തോടെയാണ് പദ്ധതി. തികച്ചും സൗജന്യമായി നടപ്പിലാക്കുന്ന ഈ പദ്ധതി വഴി ബി.എ ഇംഗ്ലീഷ്, സോഷ്യോളജി, ബി.കോം എന്നീ വിഷയങ്ങള്‍ പഠിക്കാവും.
രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ആഴ്ച്ചയില്‍ 2 ദിവസം ജെംസ് കോളേജില്‍ ക്ലാസ്സുകള്‍ നല്‍കി അവരെ പരീക്ഷക്ക് തയ്യാറാക്കും. ജെംസ് കോളേജിലെ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബുകള്‍ തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഉപയോഗിക്കുന്നതിന് അവസരം നല്‍കും. ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ കരിക്കുലത്തിന്റെ ഭാഗമായി ആര്‍ജ്ജിക്കേണ്ട മുഴുവന്‍ കഴിവുകളും നേടുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുമെന്നും മഞ്ഞളാംകുഴി അലി എം.എല്‍.എ മലപ്പുറത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പഠനത്തോടൊപ്പം തന്നെ കമ്പ്യൂട്ടര്‍ പഠനം, ഭാഷാ നൈപുണ്യം വികസിപ്പിക്കല്‍, വിവിധ ആഡ് ഓണ്‍ കോഴ്സുകളിലൂടെ തൊഴില്‍ ലഭിക്കുന്നതിന് പ്രാപ്തമാകുന്ന പരിശീലനങ്ങള്‍ തുടങ്ങിയവയും ലഭ്യമാക്കും. നിരന്തരമായ പരിശീലനങ്ങളിലൂടെ ഡിഗ്രി പഠനം പൂര്‍ത്തീകരിക്കുമ്പോള്‍ ആകര്‍ഷകമായ തൊഴില്‍ ലഭിക്കുന്നതിന് വനിതകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. കുടുംബനാഥകളായ ഈ വനിതകള്‍ വീണ്ടും വിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുന്നതിലൂടെ കുടുംബങ്ങളിലെ വിദ്യാഭ്യാസ അന്തരീക്ഷത്തിലും വലിയ മാറ്റങ്ങളുണ്ടാവും. സമൂഹത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് ഇത് കാരണമാകും.
റിയാദിൽ മകളെ സന്ദർശിക്കാനെത്തിയ മലപ്പുറത്തുകാരി അന്തരിച്ചു
മണ്ഡലത്തില്‍ ഇത്തരത്തില്‍ ഡിഗ്രി വിദ്യാഭ്യാസം ഇടക്ക് നിര്‍ത്തിയ മുഴുവന്‍ വനിതകളെയും ഈ പദ്ധതിയിലൂടെ ബിരുദധാരികളാക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്. പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം പ്രയോജനപ്പെടുത്തും. പദ്ധതിയുടെ സാമ്പത്തിക ചെലവുകള്‍ താലൂക്കിലെ സഹകരണ സംഘങ്ങളുടെയും, വിദ്യാഭ്യാസ തല്‍പരരായ വ്യക്തിക ളുടെയും സഹകരണത്തോടെ നിര്‍വ്വഹിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്റോള്‍മെന്റ്‌റ് പൂര്‍ത്തീകരിച്ച ശേഷം ആഗസ്റ്റ് മാസത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ എം. വാസുദേവന്‍, ഡയരക്ടര്‍ പി.ടി ഹംസ, പ്രോഗ്രാം കൊ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് അസ്്‌ലം പങ്കെടുത്തു.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.