അച്ഛനും അമ്മയും നീന്തൽ പഠിപ്പിക്കുന്നതിനിടെ മുങ്ങിപ്പോയ നാലു വയസുകാരൻ മരണപ്പെട്ടു

അച്ഛനും അമ്മയും നീന്തൽ പഠിപ്പിക്കുന്നതിനിടെ മുങ്ങിപ്പോയ നാലു വയസുകാരൻ മരണപ്പെട്ടു

കോട്ടക്കൽ: അഛനും അമ്മയും ചേർന്ന് നീന്തൽ പഠിപ്പിക്കുന്നതിനിടെ അഛന്റെ കയ്യിൽ നിന്ന് കുളത്തിൽ വീണ് ബോധം നഷ്ടപ്പെട്ട നാല് വയസുകാരൻ മരണപ്പെട്ടു. കോട്ടക്കലിലാണ് സംഭവം.

ഇന്ത്യന്നൂർ പുതുമനതെക്കെ മഠത്തിൽ മഹേഷിന്റെ മകൻ ധ്യാൻ നാരായണൻ ആണ് മരണപ്പെട്ടത്. വീടിനടുത്തുള്ള കുളത്തിൽ വെച്ചായിരുന്നു അപകടം. അമ്മ ഗംഗാദേവിയും അഛനും കുട്ടിയെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അഛന്റെ കയ്യിൽ നിന്ന് കുളത്തിൽ വീഴുകയായിരുന്നു.

കഴിഞ്ഞ മാസം 31ന് വൈകീട്ടായിരുന്നു സംഭവം. ഉടൻ പുറത്തെടുത്ത് കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണപ്പെട്ടത്.

ചികിത്സാ ചെലവിനായി തുക അനുവദിച്ചില്ല; ഇൻഷുറൻസ് കമ്പനിക്ക് പിഴ ചുമത്തി

Sharing is caring!