വോട്ട് ചെയ്യാൻ നാട്ടിലെത്തിയ പ്രവാസികളെ അണിനിരത്തി കെ എം സി സിയുടെ റാലി
മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലായി ജിദ്ദ കെ.എം.സി.സി വോട്ട് വിമാനത്തിൽ നാട്ടിലെത്തിച്ചവരെ അണിനിരത്തി മലപ്പുറത്ത് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവാസി റാലി സംഘടിപ്പിച്ചു. ഇന്ത്യ ജയിക്കണം മതേതരത്വം വീണ്ടെടുക്കണം എന്ന പ്രമേയം മുൻനിർത്തി ഒന്നര മാസമായി ജിദ്ദ കെ.എം.സി.സി നടത്തി വരുന്ന കാമ്പയിൻ്റെ അവസാന ഘട്ടമാണ് വോട്ടർമാരെ നാട്ടിലെത്തിക്കാൻ ജിദ്ദ അന്താരാഷട്രാ വിമാനതാളത്തിൽ നിന്ന് കരിപ്പൂർ വിമാനതാവളത്തിലേക്ക് സ്പൈസ്ജെറ്റ് വിമാനത്തിൽ കെ.എം.സി.സി വോട്ട് വിമാനം സർവ്വീസ് നടത്തിയത്.
കഴിഞ്ഞ ദിവസം വരെ എത്തിയ പ്രവാസികളെ അണിനിരത്തിയാണ് ഇന്ന് മലപ്പുറത്ത് റാലി നടത്തിയത്.ജിദ്ദ കെ.എം.സി.സി എന്ന് നാമകരണം ചെയ്ത മനോഹരമായ ഷാളും വെള്ളതൊപ്പിയുമണിഞ്ഞ നൂറ് കണക്കിന് കെ.എം.സി.സി പ്രവർത്തകർ അണിനിരന്ന റാലി മലപ്പുറം കിഴക്കേതലയിൽ വെച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്രക്ക് പതാക കൈമാറിയാണ് റാലി ഉൽഘാടനം ചെയ്തത്.ഇത്രയേറെ വോട്ടർമാരെ നാട്ടിലെത്തിച്ച ജിദ്ദ കെ.എം.സി.സി യോട് മുസ്ലിം ലീഗ് പാർട്ടി കടപ്പെട്ടിരിക്കുമെന്ന് ഉൽഘാടന പ്രസംഗത്തിൽ തങ്ങൾ പറഞ്ഞു. ചുട്ടുപൊള്ളുന്ന വെയിൽ വകവെക്കാതെ പാട്ട് വെണ്ടിയുടെ അകമ്പടിയോടെ മലപ്പുറം നഗരം ചുറ്റിയ റാലി കുന്നുമ്മൽ മനോരമ സ്ക്വയറിൽ സമാപിച്ചു.
ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലെത്തി മന്ത്രിയാകും; കെ എസ് ഹംസ
പ്രകടനത്തിൽ ഉയർന്നു കേട്ട മുദ്രാവാക്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള താക്കീതും, UDF ന് വോട്ട് ചെയ്യാനുള്ള അഭ്യർത്ഥനയുമായിരുന്നു. സമാപന സമ്മേളനത്തിൽ മലപ്പുറം MLA പി.ഉബൈദുള്ള, കെ.പി.മുഹമ്മദ് കുട്ടി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ നൗഷാദ് മണ്ണിശ്ശേരി, അൻവർ മുള്ളമ്പാറ, പി.എ, സലാം, ടി.എച്ച് കുഞ്ഞാലി, ഇസ്ഹാഖ് പൂണ്ടോളി, മലപ്പുറം മുനിസിപ്പൽ ലീഗ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി ,നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഒഴുകൂർ, അശ്റഫ് താഴെക്കോട്, ഹുസൈൻ കരിങ്കറ എന്നിവർ പ്രസംഗിച്ചു.
22, 23, തിയ്യതികളിൽ ജിദ്ദ കെ.എം.സി.സി പ്രവാസി റോഡ് ഷോ മലപ്പുറം, പൊന്നാനി, വയനാട് പാർലമെൻറ് മണ്ഡലങ്ങളിൽ പ്രചാരണം നടത്തും.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]