ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലെത്തി മന്ത്രിയാകും; കെ എസ് ഹംസ

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലെത്തി മന്ത്രിയാകും; കെ എസ് ഹംസ

തിരൂര്‍: മുസ്ലിം ലീഗിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റ്, കേന്ദ്രത്തില്‍ ഇന്ത്യ സഖ്യം അധികാരത്തില്‍ വരുന്ന സാഹചര്യമുണ്ടായാല്‍ പി.കെ കുഞ്ഞാലിക്കുട്ടി തന്നെ ഏറ്റെടുത്തേക്കുമെന്ന്് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ. അങ്ങനെ അദ്ദേഹം കേന്ദ്രമന്ത്രിയായേക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് കിട്ടിയാല്‍ നല്‍കാമെന്നു പറഞ്ഞ് യൂത്ത് ലീഗ് നേതാക്കളെയും വെളിച്ചപ്പാടിനെപ്പോലെ നടക്കുന്ന പി.എം.എ സലാമിനെയുമൊക്കെ ഒതുക്കിനിര്‍ത്തിയിരിക്കുകയാണ്. അവരിലാര്‍ക്കെങ്കിലും സീറ്റ് കിട്ടുമെന്ന് തോന്നുന്നില്ല. ഏതെങ്കിലും അധികാരസ്ഥാനത്തില്ലാത്ത ഒരു മുന്‍ എം.പി കേരളത്തിലെ ലീഗിന് ഇപ്പോള്‍ ഇല്ല. മറ്റു പ്രധാന പാര്‍ട്ടികള്‍ക്കൊക്കെയുണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അധികാരസ്ഥാനങ്ങളിലില്ലാത്ത രണ്ട് മുന്‍ എം.പിമാര്‍ ലീഗിനുണ്ടാകും.

ലീഗ് ഇനിയും നിലനില്‍ക്കണമെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു ശുദ്ധീകരണം ആവശ്യമാണ്. അതിനെക്കുറിച്ച് ചിന്തിക്കേണ്ടത് ലീഗുകാര്‍ തന്നെയാണെന്നും കെ.എസ് ഹംസ പറഞ്ഞു.

ലീ​ഗിന്റെ സമുദായ വഞ്ചനയ്ക്ക് തിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്ന് കെ എസ് ഹംസ

ലീഗ് നേതാവ് ‘സുപ്രഭാതം’ കത്തിച്ചത് അപലപനീയം: കെ.എസ് ഹംസ

എല്‍.ഡി.എഫിന്റെ പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് നേതാവ് ‘സുപ്രഭാതം’ ദിനപത്രത്തിന്റെ കോപ്പി കത്തിച്ചത് അപലപനീയമെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ.
ഇതിന്റെ പേരിലാണെങ്കില്‍ അവര്‍ ആദ്യം കത്തിക്കേണ്ടിയിരുന്നത് അവരുടെ പത്രമായ ചന്ദ്രിക ആയിരുന്നു. പിണറായി വിജയന്‍ വികസന നായകന്‍ എന്ന പരസ്യം ചന്ദ്രികയുടെ ഒന്നാം പേജില്‍ വന്നിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Sharing is caring!