കരിപ്പൂരിൽ നിന്നുമുള്ള എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂരിൽ നിന്നുമുള്ള എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കത്തിലേക്ക് പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ജീവനക്കാര്‍ കുറവായതുകൊണ്ടാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് കമ്പകനിയുടെ വിശദീകരണം.

വിമാനങ്ങള്‍ റദ്ദാക്കിയത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന് കമ്പനി അറിയിച്ചു. രാത്രിയുള്ള വിമാനം ആയതിനാൽ യാത്രക്കാർ വിമാനത്തിൽ എത്തിയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം. എന്നാല്‍ അടിയന്തരമായി യാത്ര ചെയ്യുന്നവർക്ക് വിമാനം റദ്ദാക്കിയത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കും.

പതിനേഴ്കാരിയുടെ മരണം, കരാട്ടെ മാസ്റ്റർക്ക് ജാമ്യമില്ല

Sharing is caring!