ഒമാനിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശികളായ കുട്ടികൾ മരിച്ചു

ഒമാനിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശികളായ കുട്ടികൾ മരിച്ചു

കോഴിക്കോട്: ഒമാനിലെ ഖസബിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശികളായ കുട്ടികൾ മരിച്ചു. പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപെട്ടത്. മക്കളായ ഹൈസം(ഏഴ്), ഹാമിസ്(നാല്) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മാതാപിതാക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

പാനൂരിലെ ബോംബ് സ്ഫോടനം എൻ ഐ എ അന്വേഷിക്കണം; രമേശ് ചെന്നിത്തല

Sharing is caring!