എടവണ്ണയിലെ പ്രവാസി ദുബൈയിൽ മരണപ്പെട്ടു

എടവണ്ണയിലെ പ്രവാസി ദുബൈയിൽ മരണപ്പെട്ടു

ദുബൈ : നാട്ടിൽ പോവാൻ തയ്യാറെടുക്കുന്നതിനിടെ എടവണ്ണ സ്വദേശി ദുബൈയിൽ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു എടവണ്ണ അയിന്തൂർ ചെമ്മല ഷിഹാബുദീൻ (46) ആണ് മരണപ്പെട്ടത്. ദുബൈയിൽ ഡ്രൈവർ ആയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. ശേഷം സുഹൃത്തുക്കളുടെ റൂമിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തൊട്ടടുത്ത എമിറേറ്റ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണം സ്ഥിരീകരിച്ചു.

സജീവ കോൺഗ്രസ്‌ പ്രവർത്തകനായിരുന്നു. കുഴഞ്ഞു വീഴുന്നതിന്റെ പിറ്റേ ദിവസം നാട്ടിലേക്ക് പോവാൻ ടിക്കറ്റ് എടുത്തിരുന്നു. ഭാര്യ റസീന (അരീക്കോട് മൂർക്കനാട്) മക്കൾ: ഫാത്തിമ സിയ(എടവണ്ണ ഐ.ഒ.ഏച്.എസ്.എസ്-പ്ലസ് ടു വിദ്യാർത്ഥിനി) , സെല്ല, സഫ, മർവ.

മുൻ കോൺഗ്രസ്‌ പ്രവർത്തകൻ പരേതനായ ചെമ്മല മുഹമ്മദിന്റെ മകനാണ്. മാതാവ് നഫീസ. സഹോദരങ്ങൾ : ചെമ്മല മെഹബൂബ്, ചെമ്മല അസീസ്, ചെമ്മല മൻസൂർ, യാഷിദ്, റജീന അരീക്കോട്, ബുഷ്‌റ കാരക്കുന്ന്, ജസീല മമ്പാട്.

നാളെ രാത്രി 7.40ന് ദോഹയിൽ നിന്നും പുറപ്പെടുന്ന ഖത്തർ എയർവേയ്സ്ൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവും.

പതിനേഴ്കാരിയുടെ മരണം, കരാട്ടെ മാസ്റ്റർക്ക് ജാമ്യമില്ല

Sharing is caring!