പന്നിയെ കുടുക്കാന്‍ വെച്ച വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു
മലപ്പുറം: നിലമ്പൂരിന് സമീപം വഴിക്കടവ് വെള്ളകട്ട മീന്‍പിടിക്കാന്‍ പോയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. അപകടത്തില്‍ മരിച്ചത് ജിത്തു (15) എന്ന വിദ്യാര്‍ഥി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പന്നിയെ കൊല്ലാന്‍ സ്ഥാപിച്ച വൈദ്യുതി ലൈനില്‍ നിന്ന്ാണ് ഷോക്കേറ്റത്. യദു കൃഷ്ണന്‍, സച്ചു എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. സച്ചുവിന്റെ നില ഗുരുതരമാണെന്ന് അറിയുന്നു.
ഫുട്‌ബോള്‍ കളിക്ക് ശേഷം നാലുപേരാണ് മീന്‍പിടിക്കാനായി പോയത്. ഇതില്‍ മൂന്ന് പേര്‍ക്കാണ് ഷോക്കേറ്റത്. നാലാമന്‍ ചെന്ന് പറയുമ്പോഴാണ് നാട്ടുകാര്‍ ഇക്കാര്യം അറിയുന്നത്. പ്രദേശവാസികള്‍ വൈദ്യുതി വിച്ഛേദിച്ച ശേഷം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജിത്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് അറിയുന്നത്.
വഴിക്കടവിലെ വിദ്യാര്‍ഥിയുടെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
മലയോര ജനതയുടെ ദുരിതം കാണാത്ത സര്‍ക്കാരിനെതിരെ പ്രതികരിക്കണം: സണ്ണി ജോസഫ്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




