എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, പാറക്കൽ, റോസ് നഗർ തുടങ്ങിയ കേന്ദ്രങ്ങളിൽ അദ്ദേഹം ജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. പോത്തുക്കല്ല് ടൗണിലാണ് ഇന്നത്തെ പര്യടനം സമാപിച്ചത്.
രാവിലെ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പോത്തുകൽ, നെട്ടിക്കുളം യു.പി. സ്കൂൾ, കുടുംബാരോഗ്യ കേന്ദ്രം പോത്തുക്കൽ, വിവേകാനന്ദ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വിവേകാനന്ദ കോളേജ്, കരുണാലയം ഉപ്പട വൃദ്ധ മന്ദിരം എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുമായും വിദ്യാർത്ഥികളുമായും അദ്ദേഹം സംവദിച്ചു.
ഉച്ചയ്ക്ക് ശേഷം നിലമ്പൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമത്തിൽ എം. സ്വരാജ് പങ്കെടുത്തു.
തിരഞ്ഞെടുപ്പ് വിഷയങ്ങളെക്കുറിച്ചും നാടിന്റെ വികസനത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെച്ചു. വലിയ ജനപങ്കാളിത്തമാണ് എല്ലായിടത്തും സ്ഥാനാർത്ഥിയുടെ പര്യടനത്തിന് ലഭിച്ചത്.
ജനങ്ങള്‍ ഭരണ മാറ്റം ആഗ്രഹിക്കുനെന്ന് മുനവര്‍ അലി തങ്ങള്‍
പ്രചാരണത്തിന്റെ ഭാഗമായി മൂന്നു പതിറ്റാണ്ടു മുമ്പ് പഠിച്ചിറങ്ങിയ പലേമാട് എസ്‌വിഎച്ച്‌എസ്‌എസിൽ സ്ഥാനാർഥിയായി എത്തിയ സ്വരാജിനെ ഹൃദയവായ്‌പോടെയാണ് വിദ്യാർഥികളും അധ്യാപകരും വരവേറ്റത്. മാർത്തോമാ കോളേജിൽ സഹപാഠിയും അന്നത്തെ യുയുസിയുമായ കെ ആർ പ്രസാദാണ് സ്വരാജിനെ വരവേറ്റത്. അധ്യാപകനായ പ്രസാദ് സഹ അധ്യാപകർക്ക് പരിചയപ്പെടുത്തി.
എൽപി മുതൽ ഹയർസെക്കൻഡിറിവരെ ക്ലസുകളിലും കോളേജ് കെട്ടിടത്തിലും അധ്യാപക പരിശീലന കേന്ദ്രവും സ്വരാജ് സന്ദർശിച്ചു. അധ്യാപകരോടും വിദ്യാർഥികളോടും ഓഫീസ് ജീവനക്കാരോടും വോട്ടഭ്യർഥിച്ചു. ചിലയിടങ്ങളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കുമൊപ്പം സെൽഫി. ‘ഞാൻ ഈ വിദ്യാലയത്തിലെ പഴയ കുട്ടിയാണ്. വോട്ടുള്ളവർ വോട്ടു ചെയ്‌തും അല്ലാത്തവൻ മാനസിക പിന്തുണ നൽകിയും സഹായിക്കണം’ – ലളിത വാക്കുകളിൽ വോട്ടഭ്യർഥന. ഒമ്പത്, പത്ത് ക്ലാസുകളിലാണ് സ്വരാജ് ഇവിടെ പഠിച്ചത്. അന്ന് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




