അമരമ്പലം പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി എം സ്വരാജ്‌

അമരമ്പലം പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി എം സ്വരാജ്‌

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ഇന്നത്തെ പര്യടനം അമരമ്പലം പഞ്ചായത്തിലെ അമരമ്പലം സൗത്തില്‍ നിന്ന് ആരംഭിച്ചു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മാമ്പൊയില്‍, പുതിയകളം,ചെറായി,കൂറ്റമ്പാറ,അഞ്ചാംമയില്‍,ഉപ്പുവള്ളി,മണ്ണാത്തിപൊയില്‍,തോട്ടക്കര,പാറക്കപ്പാടം,ചെട്ടിപ്പാടം,പൊട്ടിക്കല്ല്,പാട്ടക്കരിമ്പ്,കവളമുക്കട്ട,ഏലക്കല്ല്,ചുള്ളിയോട്, തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി പന്നിക്കുളത്ത് ഇന്നത്തെ പര്യടനം സമാപിച്ചു. പര്യടനത്തിന്റെ ഭാഗമായി മജീഷ്യന്‍ മുതുകാടിന്റെ വീട് സന്ദര്‍ശിച്ചു. ജിയുപിഎസ് പറമ്പ, ജി എച്ച് എസ് എസ് പൂക്കോട്ടുമ്പാടം, സ്‌പെഷ്യല്‍ സ്‌കൂള്‍ പൂക്കോട്ടുമ്പാടം തുടങ്ങിയ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി. തോട്ടക്കരയില്‍ നടന്ന പരിപാടിയില്‍ എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ വി. ശശികുമാര്‍,ഫിറോസ് ബാബു,വി പി ഹനീഫ,കെ പി അനീഷ്, വി ഹനീഫ, അനന്തകൃഷ്ണന്‍,സക്കരിയ, കെ രേണുക തുടങ്ങിയവര്‍ സംസാരിച്ചു.

നാളെ ചുങ്കത്തറ പഞ്ചായത്തിലെ കുഞ്ഞാന്‍പടി,പള്ളിക്കുത്ത്,നരയന്‍പൊയില്‍,കാട്ടിലപാടംമദ്രസ,കൊന്നമണ്ണ,തച്ചക്കോട്,കോട്ടേപ്പാടം,കളംക്കുന്ന്,ടൗണ്‍,ചളിക്കുളം,വെള്ളാരംക്കുന്ന്,കാട്ടിച്ചിറ,പുലിമുണ്ട,പൂക്കോട്ടുമണ്ണ,പാതിരിപ്പാടം,ചുരക്കണ്ടി,കോലേംപ്പാടം,പലയക്കോട്,കൈപ്പിനി,മുണ്ടപ്പാടം,ചെമ്പന്‍കൊല്ലി,ഏരമമുണ്ട തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തും.

 

Sharing is caring!