ജനങ്ങള്‍ ഭരണ മാറ്റം ആഗ്രഹിക്കുനെന്ന് മുനവര്‍ അലി തങ്ങള്‍

പൂക്കോട്ടുംപാടം: ജനങ്ങള്‍ ഭരണ മാറ്റം ആഗ്രഹിക്കുന്നതായി മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി മുനവര്‍ അലി തങ്ങള്‍. ഇടത് സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ മടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ അമരമ്പലം പഞ്ചായത്ത് പര്യടനത്തിന്റെ സമാപനം പൊട്ടിക്കല്ലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്‍വന്‍ഷനുകളിലും കുടുംബയോഗങ്ങളിലും വലിയ ജനപങ്കാളിത്തമാണുള്ളത്. ആര്യാടന് ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പര്യടനം കൂറ്റമ്പാറയില്‍ മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ്. ചെയര്മാന് അഷ്റഫ് മുണ്ടശ്ശേരി അധ്യക്ഷനായി. എം.എല്‍.എ.മാരായ നജീബ് കാന്തപുരം, സി.ആര് മഹേഷ് , കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സമദ് , യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്മാന് ഇഖ്ബാല്‍ മുണ്ടേരി, യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ടി.പി അഷ്റഫലി, ഫൈസല്‍ ബാഖഫി തങ്ങള്‍, അഹമ്മദ് സാജു, മുസ്തഫ അബ്ദുല്‍ ലത്തീഫ് , യു.ഡി.എഫ്. പഞ്ചായത്ത് കണ്‍വീനര്‍ കേമ്പില്‍ രവി, വഹാബ്, സുബൈര്‍ ഇണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിലമ്പൂരിൽ വികസനം കൊണ്ടുവരാൻ സാധിക്കുക എൻഡിഎക്ക് മാത്രം : അഡ്വ: മോഹൻ ജോർജ്
RECENT NEWS

ചികിൽസ കിട്ടാതെ കുഞ്ഞിന്റെ മരണം; കാരണം മഞ്ഞപ്പിത്തമെന്ന പ്രാഥമിക വിവരം
കാടമ്പുഴ: ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന [...]