താനൂരിന് പെരുന്നാൾ സമ്മാനമായി ഫ്ലോട്ടിങ് ബ്രിഡ്ജ് ശനിയാഴ്ച്ച തുറന്ന് കൊടുക്കും

താനൂരിന് പെരുന്നാൾ സമ്മാനമായി ഫ്ലോട്ടിങ് ബ്രിഡ്ജ് ശനിയാഴ്ച്ച തുറന്ന് കൊടുക്കും

താനൂർ: തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസത്തിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി ജില്ലയിലെ താനൂർ ഒട്ടുമ്പുറം ബീച്ചിൽ സജ്ജീകരിച്ച ഫ്‌ലോട്ടിങ് ബ്രിഡ്ജ് ശനിയാഴ്ച്ച നാടിനു സമർപ്പിക്കും. രാവിലെ ഒൻപതിന് കേരളടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ സ്‌പോർട്‌സ്, വഖഫ്, റെയിൽവേ വകുപ്പുമന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും.
​ഗ്യാസ് ഏജൻസിയിൽ നിന്നെന്ന വ്യാജേന വീട്ടിലെത്തി പൊന്നാനിയിൽ വീട്ടമ്മയെ കയറിപിടിച്ച ആൾ അറസ്റ്റിൽ
കടലിൽ നിന്ന് 100 മീറ്ററോളം കാൽ നടയായി സവാരി ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ തീരപ്രദേശത്തെ ടൂറിസം സാധ്യതകളെ വളർത്തുന്നതാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്. തീരപ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രമായ ഒട്ടുംപുറത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഇതുവഴി സാധിക്കും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!