മലപ്പുറം ന​ഗരസഭയിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അം​ഗമായി മുസ്ലിം ലീ​ഗ് മെംബർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം ന​ഗരസഭയിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അം​ഗമായി മുസ്ലിം ലീ​ഗ് മെംബർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: നഗരസഭയിലെ നിലവിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗത്തിന്റെ ഒഴിവിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ബഹിഷ്കരിച്ച സാഹചര്യത്തിൽ യുഡിഎഫ് പ്രതിനിധിയായി അഞ്ചാം വാർഡ് കൗൺസിലർ സി.കെ സഹീർ (മുസ്ലിം ലീഗ്) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിരുന്ന നൂറേങ്ങൽ സിദ്ദീഖ് മരണപ്പെട്ടതിനെ തുടർന്ന് നിലവിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ സ്ഥാനത്തേക്കും, ചെയർമാൻ സ്ഥാനത്തേക്കും ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നിയമപ്രകാരം സമയപരിധിക്കുള്ളിൽ തന്നെ നഗരസഭ ഔദ്യോഗികമായി സംസ്ഥാന ഇലക്ഷൻ കമ്മീഷന് രേഖാമൂലം മരണത്തിനെ തുടർന്ന് ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ പോലും ലോകസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തോളമായി നിലവിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി ഒഴിഞ്ഞുകിടക്കുകയാണ്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ അംഗമായിരുന്ന സി.കെ സഹീർ മാസങ്ങൾക്ക് മുമ്പ് അംഗത്വം രാജി വെച്ചിരുന്നെങ്കിലും ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റിയിൽ ഒഴിവുള്ള പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പായി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ തന്നെ തിരഞ്ഞെടുപ്പ് നടന്നതിനാൽ സി.കെ സഹീർ വീണ്ടും മുൻപ് അംഗമായിരുന്ന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നോമിനേഷൻ നൽകി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ എതിരില്ലാതെ അംഗമാവുകയായിരുന്നു. മുൻസിപ്പൽ യൂത്ത് ലീഗ് പ്രവർത്തകസമിതി അംഗവും, വൈറ്റ് ഗാർഡ് വളണ്ടിയറും ആണ് സി.കെ സഹീർ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തോൽവി മുന്നേ കണ്ടു എ.ൽഡി.എഫ് മത്സരിക്കാൻ തയ്യാറാവാതെ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് ബഹിഷ്കരിച്ച് ഇറങ്ങുകയായിരുന്നു.

ഇലക്ഷൻ കമ്മീഷൻ നിയമപരമായി പൂർത്തിയാക്കേണ്ട നടപടിക്രമങ്ങളിൽ കാലതാമസം വന്നതിന് നഗരസഭയുടെ വീഴ്ചയായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത് വിഷയവുമായി ബന്ധപ്പെട്ട ധാരണ ഇല്ലാത്തതുകൊണ്ടാണെന്ന് നഗരസഭാ ചെയർമാൻ മുജീബ് കാടേരി പ്രസ്താവിച്ചു. യു.ഡി.എഫിന് നിലവിൽ തന്നെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ ഭരണസമിതി തെരഞ്ഞെടുപ്പ് വൈകിച്ചു എന്ന് പറയുന്ന എൽഡിഎഫിന്റെ ആക്ഷേപം വാസ്തവിരുദ്ധമാണ്. ആരോഗ്യ സ്റ്റാൻഡിങ് ചെയർമാന്റെ മരണത്തിനെ തുടർന്ന് നിലവിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ചെയർമാൻ തന്നെയാണ് നേരിട്ട് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിലെ ചെയർമാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പുതിയ ചെയർമാനെ മുന്നണി നേതൃത്വത്തിൽ തീരുമാനിക്കുകയും ആ മേഖലയിൽ നിലവിൽ ഉണ്ടായിരുന്ന പ്രവർത്തനങ്ങളെ കൂടുതൽ മികവോടുകൂടി മുന്നോട്ടു കൊണ്ടുപോകുമെന്നും ചെയർമാൻപറഞ്ഞു.

മഞ്ഞപ്പിത്ത ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്

ക്ഷേമകാര്യ സമിതിയിലേക്ക് വീണ്ടും തെരഞ്ഞെടുത്ത സി.കെ സഹീറിനെ കൗൺസിൽ യോഗം ആദരിച്ചു. ചെയർമാൻ മുജീബ് കാടേരി പൊന്നാടയണിയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സക്കീർ ഹുസൈൻ, പി കെ അബ്ദുൽ ഹക്കീം, മറിയുമ്മ ശരീഫ് കോണോത്തൊടി, സിപി ആയിഷാബി, മറ്റു കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് വരണാധികാരി ജില്ലാ പട്ടികജാതി ഓഫീസർ നേതൃത്വം നൽകി.

Sharing is caring!