ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

ഡിജിറ്റൽ കാണിക്ക സംവിധാനവുമായി  ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം,  സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ കാണിക്ക സംവിധാനമാണ് നിലവിൽ വന്നത്. ഭക്തർക്ക് ഏത് പേയ്മെന്റ് ആപ്പ് ഉപയോഗിച്ചും കാണിക്ക സമർപ്പിക്കാവുന്നതാണ്, കൂടാതെ യു പി ഐ വഴിയും പണം നൽകാം.

ഉദ്ഘാടന ചടങ്ങിൽ സാമൂതിരി രാജകുടുംബത്തിലെ ട്രസ്റ്റീ പ്രതിനിധികൾ ആയ ശ്രീ ഗോവിന്ദ് ചന്ദ്രശേഖർ, ശ്രീമതി മായ ഗോവിന്ദ്, ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ സുനിൽ കെ, യൂണിയൻ ബാങ്ക് റീജിയണൽ ഹെഡ് എ സി ഉഷ, ശാഖാ മാനേജർ കമലാക്ഷി സി, ബാങ്ക് ഡപ്യൂട്ടി റീജിയണൽ ഹെഡ് മാരായ സംഗമേഷ്, സന്ദീപ് ടി വി മറ്റ് ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

താനൂരിൽ 1.75 കോടിയുടെ സ്വർണം കവർന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ

Sharing is caring!