താനൂരിൽ 1.75 കോടിയുടെ സ്വർണം കവർന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ

താനൂരിൽ 1.75 കോടിയുടെ സ്വർണം കവർന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ

താനൂർ: മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് താനൂരിൽ1.75 കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണമാണ് കവർന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ നിന്നാണ് സ്വർണം താനൂരിലേക്ക് കൊണ്ടുവന്നത്.

വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ ജ്വല്ലറികളിൽ സ്വർണ്ണാഭരണങ്ങൾ നൽകാനായി ബൈക്കിൽ എത്തിയതായിരുന്നു മഹാരാഷ്ട്രാ സ്വദേശി മഹേന്ദ്ര സിംഗ് റാവു. കാറിലെത്തിയ സംഘം ഇയാളെ ആക്രമിച്ച് സ്വർണ്ണവുമായി സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. മഞ്ചേരിയിൽ സ്വർണ്ണം നൽകിയ ശേഷം ബൈക്കിൽ കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്നു ഇയാൾ. താനൂരിൽ പുതിയതായി തുടങ്ങുന്ന ജ്വല്ലറിയിലേക്ക് സ്വർണ്ണം ആവശ്യമുണ്ടെന്നും ഇക്കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞ് അജ്ഞാതന്റെ ഫോൺ സന്ദേശമെത്തിയതായി റാവു പറയുന്നു. ഇത് പ്രകാരം ഒഴൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കാറിലെത്തിയ സംഘം മഹേന്ദ്ര സിംഗ് റാവുവിനെ മർദിച്ച ശേഷം സ്വർണ്ണം കവരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

സ്വർണ്ണാഭരണ നിർമ്മാണ ശാലയുടെ പാർട്ണറായ പ്രവീൺ സിംഗ് വെള്ളിയാഴ്ച രാത്രിയിലാണ് താനൂർ പോലീസിൽ ഇതു സംബന്ധിച്ച പരാതി നൽകിയത്.

കുറ്റിപ്പുറത്ത് പുൽക്കാടുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു

Sharing is caring!