തിരൂര്‍ കെ എസ് ആര്‍ ടി സിയുടെ ഇടപെടല്‍ ഫലം കണ്ടു, പാലാ – പാണത്തൂര്‍ ബസിന് തിരൂരിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍

തിരൂര്‍ കെ എസ് ആര്‍ ടി സിയുടെ ഇടപെടല്‍ ഫലം കണ്ടു, പാലാ – പാണത്തൂര്‍ ബസിന് തിരൂരിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍

തിരൂര്‍: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മലയോര മേഖലയിലേക്കും, പിറവം, പാല ഭാഗത്തേക്കും തിരൂരിനെ ബന്ധിപ്പിക്കുന്ന പാലാ-പാണത്തൂര്‍ കെ എസ് ആര്‍ ടി സി ബസിന് തിരൂരിലും റിസര്‍വേഷന്‍ പോയന്റായി. തിരൂര്‍ കെ എസ് ആര്‍ ടി സിയുടെ ഇടപെടലിലാണ് ആദ്യം റിസര്‍വേഷന്‍ പോയന്റ് അനുവദിക്കാത്ത തിരൂരില്‍ സൗകര്യം ഒരുക്കിയത്.
വയനാട്ടിലുള്ളത് എന്റെ കുടുംബം, അവരോട് ഹൃദയം കൊണ്ട് സംസാരിക്കും
കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരിലേക്ക് പുതുതായി തുടങ്ങിയ സര്‍വ്വീസ് ആണ് പാലാ – പാണത്തൂര്‍ സര്‍വീസ്. രാവിലെ നേരത്തെ കണ്ണൂര്‍ ഭാഗത്ത് എത്താന്‍ തിരൂരില്‍ നിന്നുള്ള ഏക സര്‍വീസ് ആണിത്. ഈ സര്‍വീസിന്റെ തിരിച്ചുള്ള യാത്രയില്‍ എറണാകുളം, പിറവം, പാലാ ഭാഗത്തേക്ക് തിരൂരില്‍ നിന്ന് പോകുന്ന യാത്രക്കാര്‍ക്കും ഏറെ ഉപകാരപ്രദമാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ദീര്‍ഘദൂര സര്‍വീസ് ആയത് കൊണ്ട് തന്നെ യാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ബസിന് തിരൂരില്‍ നിന്ന് സീറ്റ് കിട്ടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഈ സര്‍വീസിന്റെ തുടക്കത്തില്‍ തന്നെ ഈ ബസിന് റിസര്‍വേഷന്‍ ആരംഭിക്കണം എന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
രണ്ട് ദിവസം മുമ്പ് ഈ സര്‍വീസിന് റിസര്‍വേഷന്‍ ആരംഭിച്ചെങ്കിലും തിരൂരില്‍ പോയിന്റ് അനുവദിച്ചിരുന്നില്ല.

ഇതേ തുടര്‍ന്ന് തിരൂര്‍ കെ എസ് ആര്‍ ടി സി ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും തിരൂരിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പോയിന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത് പ്രകാരം അധികൃതര്‍ റിസര്‍വേഷന്‍ പോയിന്റ് അനുവദിച്ച് തരികയും ചെയ്തു.

Sharing is caring!