വയനാട്ടിലുള്ളത് എന്റെ കുടുംബം, അവരോട് ഹൃദയം കൊണ്ട് സംസാരിക്കും

വയനാട്ടിലുള്ളത് എന്റെ കുടുംബം, അവരോട് ഹൃദയം കൊണ്ട് സംസാരിക്കും

നിലമ്പൂർ: വയനാട്ടിലെ ജനങ്ങളുമായി തനിക്കുള്ളത് കുടുംബ ബന്ധമെന്ന് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ വയനാട്ടുകാര്‍ക്ക് കാര്യം വിശദീകരിച്ച് എഴുതുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ​ഗാന്ധി ഇക്കാര്യം പറഞ്ഞത്. വയനാട്ടിലുള്ളത് എന്റെ കുടുംബമാണ്. പറയാനുള്ളത് അവരോട് ഹൃദയം കൊണ്ട് സംസാരിക്കുമെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് ഞാന്‍ മുമ്പ് പല തവണ പറഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങളാണ് നാം ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Sharing is caring!