മലപ്പുറത്തെ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി സീല്‍ ചെയ്തു

മലപ്പുറത്തെ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി സീല്‍ ചെയ്തു

മലപ്പുറം: വോട്ടെടുപ്പിന് ശേഷം സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ച വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റുന്ന പ്രക്രിയ ഇന്ന് രാവിലെയോടെ പൂര്‍ത്തിയായി. മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോടോങ് റൂമുകളിലെത്തിച്ച് സീല്‍ ചെയ്തു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ മലപ്പുറം ഗവ.കോളജിലാണ് സൂക്ഷിക്കുന്നത്. ജനറല്‍ ഒബ്‌സര്‍വര്‍ അവദേശ് കുമാര്‍ തിവാരി, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ വി.ആര്‍ വിനോദ്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍വ ത്രിപാദി, ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ എസ്.ബിന്ദു, അസി. റിട്ടേണിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകള്‍ സീല്‍ ചെയ്തത്.

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്ക് കോളജിലാണ് സീല്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നത്. പൊന്നാനി ലോക്‌സഭാ മണ്ഡലം ജനറല്‍ ഓബ്‌സര്‍വര്‍ പുല്‍കിത് ഖരേ, റിട്ടേണിങ് ഓഫീസറായ എ.ഡി.എം കെ.മണികണ്ഠന്‍, അസി. റിട്ടേണിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ് റൂം ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ക്രമീകരണങ്ങളുടെ അഭാവം തിരഞ്ഞെടുപ്പ് പക്രിയയെ ബാധിച്ചു; ടി വി ഇബ്രാഹിം

Sharing is caring!