സിവിൽ സർവീസ് പരീക്ഷയിൽ 317 റാങ്ക് നേടിയ പറവത്ത് ഫാത്തിമ ഷിംനയെ ഇ ടി ആദരിച്ചു

സിവിൽ സർവീസ് പരീക്ഷയിൽ 317 റാങ്ക് നേടിയ പറവത്ത് ഫാത്തിമ ഷിംനയെ ഇ ടി ആദരിച്ചു

മലപ്പുറം: സിവിൽ സർവീസ് പരീക്ഷയിൽ 317 റാങ്ക് നേടിയ പറവത്ത് ഫാത്തിമ ഷിംനയെ മലപ്പുറം പാർലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ വീട്ടിൽ ചെന്ന് ആദരിച്ചു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക പ്രദേശങ്ങളിലെ പെണ് കുട്ടികൾ സിവിൽ സർവീസ് പോലെയുള്ളെ പദവികളിൽ എത്തുന്നത് അഭിമാനകരവും സന്തോഷം പകരുന്ന നിമിഷവുമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു .

സിവിൽ സർവീസ് ജേതാവ് ഫാത്തിമയെ അഭിനന്ദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീശാക്തീകരണത്തിനും വിദ്യാഭ്യാസരംഗത്തും സമൂഹം നേടിയ വളർച്ചയുടെ പ്രതീകം കൂടിയാണ് ഇത്തരം നേട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരുമായി ഏറ്റവും അടുത്ത് ഇടപഴകാൻ സാധാരണക്കാരുടെ ഏറ്റവും ഏറ്റവും അടുത്തിടപഴകാൻ കഴിയുന്നതും വലിയ സാധ്യതകൾ നൽകുന്നതുമാണ് സിവിൽ സർവ്വീസ് എന്ന്‌ അദ്ദേഹം പറഞ്ഞു.

പൊന്നാനി മണ്ഡലത്തിൽ എൽ ഡി എ വികസന രേഖ പുറത്തിറക്കി

മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, എം എസ് എഫ് ജില്ലാ പ്രസിഡണ്ട് കബീർ മുതുപറമ്പ് , എം കെ മുഹ്‌സിൻ, എംപി ബഷീർ, എം.പി മുഹമ്മദ് സികെ ഉമ്മർകോയ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Sharing is caring!