നിലമ്പൂരിൽ ആദിവാസി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

നിലമ്പൂർ: ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ അഖില (17) യാണ് മരിച്ചത്. ലാലു-വിജയ ദമ്പതിമാരുടെ മകളാണ്. നിലമ്പൂർ മാനവേദൻ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലാണ് പഠിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം മൂന്നു മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടയിലാണ് രാത്രി പത്തുമണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. നിലമ്പൂർ സിഎെയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. തുടർന്നു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സഹോദരങ്ങൾ: അനഘ, അഖിൽ.
വോട്ട് ചെയ്യാൻ നാട്ടിലെത്തിയ പ്രവാസികളെ അണിനിരത്തി കെ എം സി സിയുടെ റാലി
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]