പൊന്നാനി മണ്ഡലത്തിൽ എൽ ഡി എ വികസന രേഖ പുറത്തിറക്കി

പൊന്നാനി മണ്ഡലത്തിൽ എൽ ഡി എ വികസന രേഖ പുറത്തിറക്കി

തിരൂർ : പൊന്നാനി മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ട് വെച്ച് എൻഡിഎ വികസന രേഖ പുറത്തിറക്കി. വിദ്യാഭ്യാസ മേഖലയ്ക്കും, കാർഷിക, തീരദേശ മേഖലകൾക്ക് വികസന രേഖ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഗുരുവായൂർ റെയിൽവെ പാത വികസനം, മഴവെള്ള സംഭരണ പദ്ധതികൾ, മാലിന്യ സംസ്ക്കരണ പദ്ധികൾ തുടങ്ങി വിവിധ വിഷയങ്ങൾ വികസന രേഖയിൽ മുന്നോട്ടു വയ്ക്കുന്നുണ്ട്. തിരൂരിൽ നടന്ന ചടങ്ങിൽ പത്മവിഭൂഷൻ ഡോ: ഇ. ശ്രീധരൻ വികസന രേഖ പ്രകാശനം ചെയ്തു.

പൊന്നാനി പ്രദേശങ്ങളിലെ ജനങ്ങൾ പ്രധാനമായും ആവശ്യപ്പെടുന്ന ഗുരുവായൂർ റെയിൽവേ പാത വികസനം എങ്ങും എത്താതെ ഇഴയുകയാണെന്നും, 1999 ൽ താൻ ഇടപെട്ട് പദ്ധതിക്ക് അനുമതി നൽകിയിട്ടും സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ട കാര്യങ്ങൾ ഒന്നും ചെയ്തില്ലന്നും ഇ ശ്രീധരൻ പറഞ്ഞു. റെയിൽവേ പാതാ വികസനം വരുമ്പോൾ തിരുനാവായ താമരപ്പാടത്തിന് യാതൊരുവിധ പ്രശ്നങ്ങളും വരില്ല എന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വികസനത്തിന് ഏറെ സാധ്യതയുള്ള മണ്ഡലമാണ് പൊന്നാനി എന്നും മുൻ എംപിമാർ അത് വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടില്ല എന്നും ഇ. ശ്രീധരൻ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തൽ,സാംസ്കാരിക മേഖലയ്ക്ക് പ്രത്യേക പരിഗണന, സാമൂഹിക നീതി ഉറപ്പാക്കാൽ , കാർഷിക മേഖലയ്ക്ക് കൈത്താങ്ങ്, മത്സ്യബന്ധന മേഖലയ്ക്ക് പ്രത്യേക പരിഗണന, ആരോഗ്യ മേഖല ശക്തിപ്പെടുത്തും ഓരോ ഗ്രാമങ്ങളിലും ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവയാണ് വികസന രേഖയിൽ പറയുന്ന മറ്റു പ്രധാന വിഷയങ്ങൾ.

രാജ്യത്ത് മതം അപകടവാസ്ഥയിലാണെന്ന് പറഞ്ഞ് ബി ജെ പി ഭീതി സൃഷ്ടിക്കുന്നു; പ്രിയങ്ക ​ഗാന്ധി

തിരൂർ ഖലീസ് റെസ്റ്റോറൻ്റിൽ നടന്ന ചടങ്ങിൽ പ്രകാശം ചെയ്തു. ബി.ജെ.പി മലപ്പുറം ജില്ലാ പ്രസിഡൻ്റ് രവി തേലത്ത്, ബി.ജെ.പി സംസ്ഥാന സമിതി അംഗം ജനചന്ദ്രൻ മാസ്റ്റർ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ശിവദാസ് കുറ്റിയിൽ , ഇന്റെലെക്ച്വൽ സെൽ സംസ്ഥാന കൺവീനർ ശങ്കു. ടി ദാസ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.

Sharing is caring!