പുത്തനത്താണിയിൽ റോഡ് ഷോയുമായി കെ എസ് ഹംസയുടെ പ്രചരണത്തിന് കൊട്ടിക്കലാശം

പുത്തനത്താണിയിൽ റോഡ് ഷോയുമായി കെ എസ് ഹംസയുടെ പ്രചരണത്തിന് കൊട്ടിക്കലാശം

കോട്ടക്കൽ: നൂറുകണക്കിന് വാഹനങ്ങളും അനുഭാവികളും ആവേശം വിതറിയ റോഡ് ഷോയോടെ പൊന്നാനി ലോക്സഭ മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി കെ എസ് ഹംസയുടെ പരസ്യ പ്രചാരണം അവസാനിച്ചു. പുത്തനത്താണിയാണ് പരസ്യ പ്രചാരണ സമാപന വേദിയായി ഹംസ തിരഞ്ഞെടുത്തത്. സമാപന സംഗമത്തില്‍ ഡോ. കെ.ടി ജലീല്‍ എം.എല്‍.എ, സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ, സി.പി.ഐ (എം) തിരൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

വൈകീട്ട് അഞ്ചരയോടെയാണ് സ്ഥാനാര്‍ത്ഥിയെ ആനയിച്ചുള്ള വാഹന വ്യൂഹം പുത്തനത്താണിയിലെത്തിയത്. തുറന്ന വാഹനത്തിന്‍ സ്ഥാനാര്‍ത്ഥി കടന്നുവരുമ്പോള്‍ നൂറുകണക്കിന് വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ അകമ്പടിയായി എത്തി. സ്ഥാനാര്‍ത്ഥി നഗരത്തിലേക്ക് കടന്നതോടെ റോഡിനിരുവശവും തടിച്ചുകൂടി നിന്നിരുന്ന ജനാവലി സ്ഥാനാര്‍ത്ഥിക്കൊപ്പം അണിനിരന്നു. തിരുനാവായ റോഡിലെ സമാപനവേദിയിലേക്ക് പ്രവേശിക്കാന്‍ ജനത്തിരക്കു മൂലം സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് ഏറെ പാടുപെടേണ്ടിവന്നു. പ്രചാരണ സമയം അവസാനിച്ചിട്ടും പ്രവര്‍ത്തകര്‍ക്കിടയില്‍ അല്‍പ്പസമയം ചെലവിട്ടാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി- ജില്ലാ കളക്ടര്‍

Sharing is caring!