ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്‌ലിംലീഗ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്‌ലിംലീഗ്

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തു. വടകരയിൽ വർഗീയ പ്രചാരണം നടന്നിട്ടില്ല. ഒരു കാലത്തും മുസ്ലിം ലീഗ് വിഭാഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

Sharing is caring!