ക്രമീകരണങ്ങളുടെ അഭാവം തിരഞ്ഞെടുപ്പ് പക്രിയയെ ബാധിച്ചു; ടി വി ഇബ്രാഹിം

ക്രമീകരണങ്ങളുടെ അഭാവം തിരഞ്ഞെടുപ്പ് പക്രിയയെ ബാധിച്ചു; ടി വി ഇബ്രാഹിം

കൊണ്ടോട്ടി: കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയവർക്ക് വിവിധ കാരണങ്ങളാൾ വലിയ പ്രയാസങ്ങളുണ്ടാക്കിയതായി ടി.വി. ഇബ്രാഹിം എം.എൽ എ ആരോപിച്ചു. ആവശ്യമായ ക്രമീകരണങ്ങളുടെ അഭാവമാണ് ഇതിന് കാരണം. തിരഞ്ഞെടുപ്പ് കമ്മിഷനും, സസ്ഥാന സർക്കാറും ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത കാണിച്ചില്ല.

ആറ് മണിക്ക് അവസാനിക്കേണ്ട പോളിംങ് രാത്രി 11 മണി വരെ നീണ്ട് നിന്ന സ്ഥലമുണ്ട്. കൊണ്ടോട്ടി മണ്ഡലത്തിലെ ചില ബൂത്ത് കളിൽ അടക്കം പല സ്ഥലത്തും മെഷീൻ തകരാറിലായതിനാൽ പോളിംങ്ങ് തടസ്സപ്പെട്ടു. തടസ്സപ്പെട്ട സമയം നീട്ടി നൽകിയിട്ടില്ല. പകരം ആറ് മണിക്ക് വരി നിന്നവരെ രാത്രി വൈകിയും വോട്ട് ചെയ്യാൻ അനുവദിക്കുകയാണ് ചെയ്തത്. പല സ്ഥലത്തും വളരെ മന്ദഗതിയിലാണ് വോട്ട് രേഖപ്പെടുത്താൻ സാധിച്ചത് .ഇത് കാരണം ബൂത്ത് കളിൽ പലപ്പോഴും നീണ്ട ക്യൂ ഉണ്ടായി. കൂടുതൽ വോട്ടർമാരുള്ള ബൂത്ത് കളിൽ അഡിഷണൽ ബാലറ്റ് മെഷീൻ ഏർപ്പെടുത്തുകയും, അതിന് അനുസൃതമായി ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിരുന്നെങ്കിൽ പ്രയാസം കുറക്കാമായിരുന്നു. ഒന്നിലധികം ബൂത്ത് കൾ സ്ഥിതി ചെയ്ത സ്കൂളുകളിൽ വേണ്ടത്ര സൗകര്യം ഏർപ്പെടുത്താത്ത കാരണം ഭിന്ന ശേഷിക്കാർക്കും, രോഗികൾക്കും പ്രയാസമനുഭവിക്കേണ്ടിവന്നു.

സ്വതന്ത്രവും പ്രയാസരഹിതവും, നിശ്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ട്. കത്തിയാളുന്ന ചൂടിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവരിക, വളരെ മന്ദഗതിയിലുള്ള പോളിംങ്,രാത്രി ഏറെ വൈകിയും പോളിങ് തീരാത്തതിനാൽ 6 മണിക്ക് വരിനിന്നവർ നേരിട്ട പ്രയാസങ്ങൾ , എന്നിവ കേരളത്തിലെ നിരഞ്ഞെടുപ്പ് ക്രമീകരണത്തിൻ്റെ പോരായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ക്യൂവിൽ നിൽക്കാനുള്ള പ്രയാസം കാരണവും മെഷീൻ തകരാറിലായ സ്ഥലത്തും വോട്ട് ചെയ്യാതെ മടങ്ങിയവരിൽ പലരും പിന്നീട് വോട്ട് ചെയ്യാൻ വരാത്തത് പോളിംങ്ങ് ശതമാനത്തെയും ബാധിച്ചു. ഭാവിയിലെങ്കിലും ഇത്തരം പോരാഴ്മകൾ പരിഹരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിക്കേണ്ടതുണ്ട്.

വോട്ട് ചെയ്യാൻ വരുന്നതിനിടെ അപകടത്തിൽ പെട്ട് പരപ്പനങ്ങാടി സ്വദേശി മരിച്ചു

അതെസമയം എല്ലാ പ്രതിസന്ധികളും, കടുത്ത ചൂടും വകവെയ്ക്കാതെ മണിക്കൂറുകളോളം വരി നിന്ന് വോട്ട് ചെയ്ത ജനാധിപത്യ വിശ്വസികളെ എത്ര അഭിനന്ദിച്ചാലും മതിയായില്ലന്നും എം.എൽ.എ. അറിയിച്ചു.

Sharing is caring!