തിരഞ്ഞെടുപ്പ് ബോധവൽക്കരണ ഫുട്ബോളിൽ കലക്ടറുടെ ടീമിന് വിജയം

തിരഞ്ഞെടുപ്പ് ബോധവൽക്കരണ ഫുട്ബോളിൽ കലക്ടറുടെ ടീമിന് വിജയം

എടപ്പാൾ: തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും ചേര്‍ന്ന് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. എടപ്പാൾ ഗവൺമെൻ്റ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിവിൽ സർവീസ് മലപ്പുറവും ഇ.എസ്.എ.സി എടപ്പാൾ ടീമും മാറ്റുരച്ചു. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിവിൽ സർവീസ് ടീം ജേതാക്കളായി. സിവിൽ സർവീസ് ടീമിന് വേണ്ടി മുൻ സന്തോഷ് ട്രോഫി താരം രഞ്ജിത്താണ് ഇരു ഗോളുകളും നേടിയത്. മത്സരത്തിന് മുന്നോടിയായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിജ്ഞ ജില്ലാ കളക്ടർ വി.ആർ വിനോദ് ചൊല്ലിക്കൊടുത്തു.

ജില്ലാ കളക്ടർ വി.ആർ വിനോദ്, അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, സ്പോർട്സ് കൗൺസിൽ കോച്ചും കേരള വനിതാ ഫുട്ബോൾ മുൻ ക്യാപ്റ്റനുമായ നജ്മുന്നിസ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി വി.ആർ അർജുൻ എന്നിവർ സിവിൽ സർവീസ് ടീമിനായും തിരൂര്‍ സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ്, എ.എസ്.പി കിരൺ എന്നിവർ ഇ.എസ്.എ.സി എടപ്പാൾ ടീമിനായും കളത്തിലിറങ്ങി.
തിരഞ്ഞെടുപ്പ് പൊതു നീരീക്ഷകരായ അവദേശ് കുമാർ തിവാരി (മലപ്പുറം), പുൽകിത് ആര്‍ ആര്‍ ഖരേ (പൊന്നാനി), ചെലവ് നിരീക്ഷകരായ ആദിത്യ സിങ് യാദവ് (മലപ്പുറം), പ്രശാന്ത് കുമാര്‍ സിന്‍ഹ (പൊന്നാനി), പെരിന്തൽമണ്ണ സബ് കളക്ടർ അപുർവ തൃപാദി, ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജ് തുടങ്ങിയവര്‍ മത്സരം വീക്ഷിക്കാനെത്തിയിരുന്നു.

നിലമ്പൂരിൽ ആദിവാസി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

Sharing is caring!