മലപ്പുറത്തിനോട് അവ​ഗണന, വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പില്ല

മലപ്പുറത്തിനോട് അവ​ഗണന, വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പില്ല

തിരൂർ: അവസാനം വരെ പ്രതീക്ഷ നൽകിയ ശേഷം തിരൂരിലെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്റ്റോപ്പ് ഒഴിവാക്കി റയിൽവേ. ഇതോടെ
മലപ്പുറം ജില്ലയിൽ വന്ദേഭാരതിന് സ്റ്റോപ്പിലാതെ ആയിരിക്കുകയാണ്. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചത് മാത്രമാണ് ജില്ലയ്ക്ക് ആശ്വാസം.

വന്ദേഭാരതിന്റെ ആദ്യ ട്രയൽ റണ്ണിൽ തിരൂരിൽ നിർത്തിയ ട്രെയിന് വൻ സ്വീകരണമാണ് ബി ജെ പി നേതാക്കളും, വ്യാപാരികളും, നാട്ടുകാരും ചേർന്ന് നൽകിയത്. വന്ദേഭാരത് മലപ്പുറത്തിനുള്ള പെരുന്നാൾ സമ്മാനമാണെന്നാണ് ബി ജെ പി നേതാവ് വി ഉണ്ണികൃഷ്ണൻ പ്രതികരിച്ചത്. പക്ഷേ രണ്ടാമത് കാസർകോഡ് വരെ നീണ്ട രണ്ടാം ട്രയൽ റണ്ണിൽ തിരൂരിലെ സ്റ്റോപ്പ് ഒഴിവാക്കിയരുന്നു. പക്ഷേ അത് ട്രയൽ റണ്ണിന്റെ ഭാ​ഗം മാത്രമാണെന്നായിരുന്നു റയിൽവേയുടെ പ്രതികരണം. പക്ഷേ ഒടുവിൽ റയിൽവേയുടെ ഔദ്യോ​ഗിക ടൈം ടേബിൾ പുറത്തു വന്നപ്പോൾ തിരൂരിന് ആദ്യം അനുവദിക്കുമെന്ന് കരുതിയ സ്റ്റോപ്പ് ഒഴിവാക്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
5.30 മണിക്കൂറിനുള്ളിൽ തിരൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ദേഭാരതിൽ എത്താൻ സാധിക്കുമായിരുന്നു. ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാത്തത് മൂലം തിരൂരിലും പരിസരത്തും ഉള്ളവർക്ക് ഏറ്റവും വേ​ഗം തിരുവനന്തപുരത്ത് എത്താനുള്ള അവസരമാണ് നഷ്ടമായത്.
വഴിക്കടവിലെ വ്യാജ ഡോക്ടർ ചികിൽസിച്ചത് യുട്യൂബ് വീഡിയോകൾ നോക്കി, ആശുപത്രി ഉടമകളും പിടിയിൽ
ജില്ലാ കോൺ​ഗ്രസ് പ്രസിഡന്റ് വി എസ് ജോയ് അടക്കമുള്ളവർ ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

Sharing is caring!