വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്

വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന്‍ സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്‌ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്‌ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ ജനാവലിയെ സാക്ഷിയാക്കിയാണ് യു എ ഇയിലെ പ്രവാസി വ്യവസായി സ്മാര്‍ട്ട് ട്രാവല്‍ എം ഡി അഫി അഹമ്മദ് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറിയത്.
ബി ജെ പിയുടെ താമര ചിഹ്നത്തിന് എതിരെ ഹര്‍ജിയുമായി മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍
ഖത്തര്‍ ലോകകപ്പിന് മുന്നേ തന്നെ ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കിയുരന്ന കളി വിലയിരുത്തലുകാരനാണ് സുബൈര്‍. ഖത്തര്‍ ലോകകപ്പോടെ സോഷ്യല്‍ മീഡിയയയിലും ഇദ്ദേഹം താരമായി. ലോകകപ്പ് മത്സരങ്ങള്‍ക്ക് തനി മലപ്പുറം ഭാഷയില്‍ മത്സരങ്ങളെ അവലോകനം ചെയ്യുന്നതും കമന്ററി പറയുന്നതുമായ സുബൈറിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. രസിപ്പിക്കുന്ന കളി പറച്ചിലിനിടയിലും സ്വന്തമായി വീടെന്ന സ്വപ്നം സുബൈറിന് അന്യമായിരുന്നു. ഇതറിഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ അഫി അഹമ്മദ് സുബൈറിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാവുകയായിരുന്നു.
പെരിന്തല്‍മണ്ണ ബൈക്കപകടം, അശ്രദ്ധമായ ഡ്രൈവിങ് അപകടമായെന്ന് പ്രാഥമിക നിഗമനം, സഹപാഠിക്കെതിരെ കേസെടുത്ത് പോലീസ്‌
ഖത്തറില്‍ പോയി ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനുള്ള എല്ലാ ചെലവും വഹിക്കാമെന്ന് അഫി അഹമ്മദ് പറഞ്ഞിരുന്നെങ്കിലും സുബൈര്‍ ആ വാഗ്ദാനം സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു. ജനുവരി ഒന്നിന് സുബൈറിന്റെ വീട്ടിലെത്തിയാണ് അഫി ആദ്യ ഘട്ട ചെലവിന് നാല് ലക്ഷം രൂപ കൈമാറിയത്. 70 ദിവസങ്ങള്‍ കൊണ്ട് വീട് പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അഫി പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!