രണ്ട് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് ക്രിമിനല്‍ കേസ് പ്രതിക്കൊപ്പം, സംഭവം വളാഞ്ചേരിയില്‍

രണ്ട് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് ക്രിമിനല്‍ കേസ് പ്രതിക്കൊപ്പം, സംഭവം വളാഞ്ചേരിയില്‍

വളാഞ്ചേരി: രണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് പിടികൂടി. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട ആള്‍ക്കൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഭര്‍ത്താവിന്റെ പരാതിയിലാണ് ഇരുവരേയും പോലീസ് പിടികൂടിയത്.
പെരിന്തല്‍മണ്ണ ബൈക്കപകടം, അശ്രദ്ധമായ ഡ്രൈവിങ് അപകടമായെന്ന് പ്രാഥമിക നിഗമനം, സഹപാഠിക്കെതിരെ കേസെടുത്ത് പോലീസ്‌
സാമൂഹ്യ മാധ്യമം വഴി സ്ത്രീകളെ പരിചയപ്പെട്ട് ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന തിരുവനന്തപുരം കാരോട് സ്വദേശി ജോണിയാണ് കേസിലെ കാമുകന്‍. ഈ മാസം ഒമ്പതിനാണ് ഇരുവരും ഒളിച്ചോടിയത്. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും തിരുവനന്തപുരത്തു നിന്ന് കണ്ടെത്തുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
നിരവധി സ്ത്രീകളെ ഇയാള്‍ വഞ്ചിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ഭാര്യയും, രണ്ടു മക്കളുമുണ്ട്.

Sharing is caring!