ബി ജെ പിയുടെ താമര ചിഹ്നത്തിന് എതിരെ ഹര്‍ജിയുമായി മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍

ബി ജെ പിയുടെ താമര ചിഹ്നത്തിന് എതിരെ ഹര്‍ജിയുമായി മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന ഹര്‍ജിയില്‍ ബി ജെ പിക്കെതിരെ നിര്‍ണായക നീക്കവുമായി മുസ്ലിം ലീഗ്. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നമാണെന്ന് മുസ്ലിംലീഗ്. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരായ ഹര്‍ജിയില്‍ ബി.ജെ.പി.യെ കൂടി ഇക്കാരണത്താല്‍ കക്ഷി ചേര്‍ക്കണമെന്ന് മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

മതങ്ങളുടെ പേര് ഉപയോഗിക്കുന്ന ശിവസേനയും ശിരോമണി അകാലിദളും ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ലീഗ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മത ചിഹ്നം ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെ കേസില്‍ കക്ഷി ചേര്‍ക്കാത്തതിനാല്‍ ഹര്‍ജി തള്ളണമെന്ന് ലീഗിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും ആവശ്യപ്പെട്ടു.

മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യദ് വസീം റിസ്വി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് മുസ്ലിംലീഗ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

Sharing is caring!