ഹൈക്കോടതിക്ക് മുന്നിൽ മുട്ടുമടക്കി പി വി അൻവർ, അനധികൃതമായി നിർമിച്ച തടയണ പൊളിച്ച് തുടങ്ങി

ഹൈക്കോടതിക്ക് മുന്നിൽ മുട്ടുമടക്കി പി വി അൻവർ, അനധികൃതമായി നിർമിച്ച തടയണ പൊളിച്ച് തുടങ്ങി

നിലമ്പൂർ: ഒ‌ടുവിൽ പി വി അൻവർ എം എൽ എ നിയമത്തിന് മുന്നിൽ മുട്ടുമടക്കി. അനധികൃതമായി നിർമിച്ച പി വി അൻവറിന്റെ കക്കാടം പൊയിലിലെ പി. വി ആർ നാച്വറോ റിസോർട്ടിൽ നിർമിച്ച തടയണകൾ അധികൃതർ പൊളിച്ചു തുടങ്ങി. ഹൈക്കോടതി കഴിഞ്ഞ ദിവസം തടയണകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് റിസോർട്ട് അധികൃതർ തന്നെയാണ് തടയണ പൊളിച്ചു നീക്കുന്നത്.
പ്രതിപക്ഷത്തെ യുവാക്കളെ വേട്ടയാടുന്നു, മലപ്പുറം ജില്ലാ പോലീസ് മേധാവിക്കെതിരെ ആഞ്ഞടിച്ച് പി കെ ബഷീർ
ഒരു മാസം സമയമാണ് ഹൈക്കോടതി തടയണ പൊളിച്ചു നീക്കാൻ ഉടമകൾക്ക് അനുവദിച്ചത്. ഈ സമയത്തിനുള്ളിൽ പൊളിച്ചു നീക്കിയില്ലെങ്കിൽ തടയണ നിൽക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് ഇത് പൊളിച്ചു നീക്കി ചെലവ് റിസോർട്ട് ഉടമകളിൽ നിന്നും ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
പ്രേംനസീർ പുരസ്ക്കാരം ലുക്മാൻ അവറാന് സമ്മാനിച്ചു
ജില്ലാ കലക്ടർ അടക്കം തടയണ പൊളിച്ചു നീക്കാൻ ഉത്തരവ് ഇറക്കിയിട്ടും നിയമ പോരാട്ടത്തിലൂടെ അവ മറി കടക്കാനുള്ള ശ്രമത്തിലായിരുന്നു ഉടമകൾ. ഹൈക്കോടതി സിം​ഗിൾ ബഞ്ചും തടയണ പൊളിക്കാൻ ഉത്തരവിട്ടിരുന്നു. ഒടുവിൽ ഇതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതോടെ അൻവറിന് വേറെ വഴിയില്ലാതായി.

അഞ്ച് വർഷമാണ് ഇത് സംബന്ധിച്ച നിയമപോരാട്ടം നീണ്ടു നിന്നത്. തടയണകൾക്കും, നിർമാണങ്ങൾക്കുമെതിരെ കൊല്ലം സ്വദേശി മുരു​ഗേഷ് നരേന്ദ്രനാണ് 2018ൽ ആദ്യം പരാതിയുമായി രം​ഗത്തെത്തുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!