പ്രേംനസീർ പുരസ്ക്കാരം ലുക്മാൻ അവറാന് സമ്മാനിച്ചു

ചങ്ങരംകുളം: സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം പ്രശസ്ത സിനിമാ താരം ലുക്മാൻ അവറാൻ ഏറ്റുവാങ്ങി. പ്രശസ്ത സംവിധായകൻ ലാൽജോസ് ലുക്മാന് ഉപഹാരം സമ്മാനിച്ചു.
സ്വപ്രയത്നം കൊണ്ട് ഉയർന്ന് വന്ന് സിനിമാ രംഗത്ത് പ്രതിഭാവൈഭവം കൊണ്ട് തന്റേതായ സ്ഥാനം പ്രേഷക മനസിൽ നേടിയ താരമാണ് ലുക്മാനെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഈ നേട്ടമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
മാളികപ്പുറം സിനിമയുടെ വിജയാഘോഷം മലപ്പുറത്തും
ഉപഹാര സമർപ്പണ ചടങ്ങ് സാഹിത്യകാരൻ സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി അജയ്മോഹനൻ അധ്യക്ഷത വഹിച്ചു. ഹുറൈർ കോടക്കാട്, റിയാസ് മുക്കോളി, സിദ്ധിഖ് പന്താവൂർ, പ്രണവം പ്രസാദ്, ശ്രീധരൻ മാസ്റ്റർ, ടി കെ അഷ്റഫ്, ഷാനവാസ് വട്ടത്തൂർ, പി ടി ഖാദർ, അടാട്ട് വാസുദേവൻ, എം ടി ഷരീഫ്, അരുൺലാൽ തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഐ എസ് എല്‍ ജേതാവ് ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരവ്
മലപ്പുറം: ഇന്ത്യന്‍ ഫുട്ബോള്‍ ടീം താരമായ ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരം. ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ മോഹന്‍ ബഗാനു വേണ്ടി കളിച്ച മലപ്പുറത്തിന്റെ സ്വന്തം താരത്തിന് നഗരസഭ കൗണ്‍സില്‍ സ്വീകരണം നല്കി ഫുട്ബോള്‍ രംഗത്ത് [...]