മാളികപ്പുറം സിനിമയുടെ വിജയാഘോഷം മലപ്പുറത്തും

മാളികപ്പുറം സിനിമയുടെ വിജയാഘോഷം മലപ്പുറത്തും

കോട്ടക്കൽ: ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച മാളികപ്പുറം സിനിമ നൂറു കോടി ക്ലബിൽ കയറിയതിന്റെ ആഘോഷം കോട്ടക്കലിലും. ഉണ്ണി മുകുന്ദൻ ഫാൻസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ ലീന തീയറ്ററിലായിരുന്നു ആ​ഘോഷം.
കായികമേഖല മലപ്പുറം ഭരിക്കും, സ്പോർട്സ് കൗൺസിൽ തലപ്പത്ത് വി അബ്ദുറഹിമാൻ-ഷറഫലി കൂട്ടുകെട്ട്
കേക്ക് മുറിച്ചാണ് ഉണ്ണിമുകുന്ദന്റെ കരിയറിലെ ആദ്യ നൂറ് കോടി പടം ആരാധകർ ആഘോഷിച്ചത്. പ്രേഷകർക്ക് മധുരവും വിതരണം ചെയ്തു. തിയറ്റർ മാനേജർ വിശ്വനെ ഫാൻസ് അസോസിയേഷൻ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പ്രസിഡന്റ് പ്രജിത്ത്, സെക്രട്ടറി പ്രദീപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!