കായികമേഖല മലപ്പുറം ഭരിക്കും, സ്പോർട്സ് കൗൺസിൽ തലപ്പത്ത് വി അബ്ദുറഹിമാൻ-ഷറഫലി കൂട്ടുകെട്ട്

കായികമേഖല മലപ്പുറം ഭരിക്കും, സ്പോർട്സ് കൗൺസിൽ തലപ്പത്ത് വി അബ്ദുറഹിമാൻ-ഷറഫലി കൂട്ടുകെട്ട്

മലപ്പുറം: കേരളത്തിലെ കായിക മേഖലയുടെ മിക്ക രം​ഗങ്ങളിലും മലപ്പുറത്തുകാർ തലപ്പത്ത്. കായിക മന്ത്രി വി അബ്ദുറഹിമാനിൽ തുടങ്ങി ആ നേട്ടം ഇപ്പോൾ മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും, നിയുക്ത കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു ഷറഫലിയിൽ എത്തി നിൽക്കുന്നു.

കേരളം സമീപകാലത്ത് കണ്ട മികച്ച ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നായ കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫി മഞ്ചേരിയിൽ വിജയകരമായി നടത്തിയത് മൈതാനത്ത് യു ഷറഫലിയും, നേതൃത്വത്തിൽ വി അബ്ദുറഹിമാനും ചേർന്നാണ്. ആളുകൾ ഉണ്ടാകുമോയെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ വരെ ഭയന്ന ടൂർണമെന്റ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ അത് വിജയകരമാക്കാൻ നിയോ​ഗിക്കപ്പെട്ട ഈവന്റ് കോർഡിനേറ്റർ യു ഷറഫലി ആയിരുന്നു. തിങ്ങി നിറഞ്ഞ കാണികളുമായാണ് കേരളത്തിന്റെ മത്സരങ്ങൾ മഞ്ചേരിയിൽ നടന്നത്. ഫൈനലിന് സ്റ്റേഡിയത്തിനകത്ത് പ്രവേശി​ക്കാനാകാതെ പിരിഞ്ഞു പോയത് ആയിരങ്ങളാണ്.
കളരി പഠിച്ച് കരുത്തരാകാൻ മലപ്പുറത്തെ പെൺകുട്ടികൾ
വലിയൊരു ഉത്തരവാദിത്വമാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഏറെ സന്തോഷമുണ്ട്. കായികരംഗത്ത് നിന്നുള്ള അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തി ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമെന്ന് ഷറഫലി പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട നിരവധി ടൂർണമെന്റുകളിലും സംഘാടകനായി പ്രവർത്തിച്ച പരിചയം ഷറഫലിക്കുണ്ട്.

മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പടിയിറങ്ങിയ മേഴ്സികുട്ടനെ പകരം യു ഷറഫലി വരുമ്പോൾ മന്ത്രി വി അബ്ദുറഹിമാനും കായിക രം​ഗത്ത് കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനം കാര്യക്ഷമമാകുമെന്നും, കൂടുതൽ വേ​ഗത കൈവരിക്കുമെന്നും കായിക പ്രേമികളും പ്രതീക്ഷിക്കുന്നു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!