കളരി പഠിച്ച് കരുത്തരാകാൻ മലപ്പുറത്തെ പെൺകുട്ടികൾ

കളരി പഠിച്ച് കരുത്തരാകാൻ മലപ്പുറത്തെ പെൺകുട്ടികൾ

മലപ്പുറം: ശാരീരികവും, മാനസികവുമായി വിദ്യാർഥിനകളുടെ വളർച്ച ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായി മലപ്പുറം ന​ഗരസഭയുടെ വിദ്യാർഥിനി ശാക്തീകരണ പദ്ധതി. ഇതി‍ന്റെ ഭാ​ഗമായി നഗരസഭയിലെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും വിദ്യാർത്ഥിനികൾക്ക് കളരിപയറ്റ് പരിശീലനം ആരംഭിച്ചു.

വിദ്യാർത്ഥിനികളുടെ ശാരീരികവും, മാനസികവുമായ വളർച്ച ഉറപ്പു വരുത്തി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയാണ് പദ്ധതികൊണ്ട് നഗരസഭ ലക്ഷ്യമിടുന്നത്. 2022-23 വാർഷിക പദ്ധതിയിൽ കളരി പരിശീലനത്തിനായി മൂന്ന് ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. പദ്ധതിയുടെ നഗരസഭ തല ഉത്ഘാടനം മേൽമുറി എം.എം.ഇ.ടി. ഹൈസ്കൂളിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവ്വഹിച്ചു.വിദ്യഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹക്കീം അധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാന്മാരായ
കരിപ്പൂർ വിമാനത്താവള വികസനം, മന്ത്രി വി അബ്ദുറഹിമാനെ അഭിനന്ദിച്ച് ലീ​ഗ് എം എൽ എമാർ
പി കെ സക്കീർ ഹുസൈൻ ,സിദ്ദീഖ് നൂറേങ്ങൽ ,മറിയുമ്മശരീഫ് കോണോ തൊടി, കൗൺസിലർമാരായ സി.സുരേഷ് മാസ്റ്റർ, സജീർ കളപ്പാടൻ, സി.കെ. സഹീർ ,എ പി ശിഹാബ്, ഷാഫി മൂഴിക്കൽ, കദീജ എം ,നാണത്ത് സമീറ മുസ്തഫ ,ഹെഡ്മാസ്റ്റർ ഉസ്മാൻ മേനോട്ടിൽ, ഷമീന ടീച്ചർ, മമ്മുദു ഗുരിക്കൾ പ്രസംഗിച്ചു.

വിദ്യഭ്യാസ രംഗത്ത് നൂതനവും, വ്യത്യസ്തവുമായ നിരവധി പദ്ധതികൾ നടപ്പിലാക്കി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് മലപ്പുറം ന​ഗരസഭ നടപ്പാക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!