പ്രതിപക്ഷത്തെ യുവാക്കളെ വേട്ടയാടുന്നു, മലപ്പുറം ജില്ലാ പോലീസ് മേധാവിക്കെതിരെ ആഞ്ഞടിച്ച് പി കെ ബഷീർ

പ്രതിപക്ഷത്തെ യുവാക്കളെ വേട്ടയാടുന്നു, മലപ്പുറം ജില്ലാ പോലീസ് മേധാവിക്കെതിരെ ആഞ്ഞടിച്ച് പി കെ ബഷീർ

മലപ്പുറം: കേരളത്തിലെ പ്രതിപക്ഷ സമരങ്ങളുടെ മുഖമായ യുവാക്കളെ കേസുകളിൽ പെടുത്തി മനോവീര്യം തകർത്ത് ജീവിതം വഴിമുട്ടിക്കുന്ന നിലപാടാണ് കേരള പോലീസ് സ്വീകരിക്കുന്നതെന്ന് പി കെ ബഷീർ എം എൽ എ. പ്രതിപക്ഷ യുവജന സം​ഘടനാ പ്രവർത്തകരെ തിരഞ്ഞു പിടിച്ച് കേസിൽ കുടുക്കുന്ന നിലപാടാണ് പിണറായി വിജയന്റെ കീഴിലുള്ള പോലീസിന്റേത്. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചാണ് പോലീസ് കേരളത്തിൽ അഴിഞ്ഞാടുന്നത്. യു ഡി എഫ് മലപ്പുറത്തെ സംഘടിപ്പിച്ച സംസ്ഥാന സർക്കാരിന്റെ ബജറ്റ് തീവെട്ടിക്കൊള്ളക്കെതിരായ രാപ്പകൽ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്തുകാരുടെ കരുത്തിൽ കേരളത്തിന് ഫുട്ബോൾ കിരീടം
ഒരു ജാഥ നടത്തിയാൽ, പ്രതിഷേധ സമരം നടത്തിയാൽ അവർക്കെതിരെ കേസെടുക്കുന്ന നിലപാടാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടേതും, പോലീസുകാരുടേയും ഭാ​ഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് എന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധ സമരം നടത്തിയാൽ വിദേശത്ത് ഒരു തൊഴിൽ തേടി പോകാൻ പോലും പറ്റാത്ത അവസ്ഥയിൽ കള്ളക്കേസ് എടുക്കുകയാണ്. ജനാധിപത്യ രീതിയിലുള്ള പ്രതിപക്ഷ സമരത്തിന്റെ ഭാ​ഗമായവർ പലരും പോലീസിന്റെ ഇത്തരം ജനാധിപത്യ വിരുദ്ധ നടപടി മൂലം ദുരന്തത്തിലായിരിക്കുകയാണ്. സ്വന്തം കസേര ഇവിടെ സുരക്ഷിതമാക്കാൻ അനാവശ്യമായി പ്രതിപക്ഷ യുവ സംഘടനാ പ്രവർത്തകർക്കെതിരെ കേസെടുത്ത് പിഴയീടാക്കി സർക്കാരിനെ പ്രീതിപ്പെടുത്തുന്ന തിരിക്കിലാണ് ജില്ലാ പോലീസ് മേധാവിയെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്തെ ഒരു യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ 282 കേസാണ് പോലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പി കെ ഫിറോസിനെതിരെ കേസെടുത്തതും കേരളം കണ്ടതാണ്. പി കെ ഫിറോസിനെതിരായ എഫ് ഐ ആറിലും, റിമാന്റ് റിപ്പോർട്ടിലും എഴുതി വെച്ചിരിക്കുന്നതെന്നും പ്രബുദ്ധ കേരളം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് കയ്യും കെട്ടി നോക്കി നിൽക്കാൻ യു ഡി എഫിന് ആവില്ല.
കസ്റ്റംസിനെ പറ്റിച്ച സ്വർണ കടത്തുകാരനെ പിന്തുടർന്ന് പിടികൂടി കരിപ്പൂർ പോലീസ്
യു ഡി എഫിന് ജനാധിപത്യ മര്യാദകൾ കുറച്ച് കൂടുതലായതും, സി പി ഐ എമ്മിന് ഏകാധിപത്യ സ്വഭാവം കൂടുതലായതുമാണ് ഇതിനെല്ലാം കാരണം. സി പി ഐ എമ്മിനോട് വേദമോദിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈഫിലെ പൊള്ളത്തരങ്ങളും, സർക്കാരിന്റെ പിടിപ്പുകേടുകളും ചൂണ്ടികാട്ടിയാണ് പി കെ ബഷീർ പറഞ്ഞു. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!