11കാരിക്ക് പീഡനം; മദ്രസ അധ്യാപകന് 81 വർഷം തടവ്

11കാരിക്ക് പീഡനം; മദ്രസ അധ്യാപകന് 81 വർഷം തടവ്

പെരിന്തൽമണ്ണ: പതിനൊന്ന്കാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 81 വർഷത്തേക്ക് ജയിൽവാസത്തിന് ശിക്ഷിച്ച് പെരിന്തൽമണ്ണ അതിവേ​ഗ പ്രത്യേക കോടതി. മദ്രസ അധ്യാപകനായ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2019 ഏപ്രിലിലായിരുന്നു. പ്രതിക്ക് പെൺകുട്ടിയുടെ കുടുംബവുമായുള്ള ബന്ധം ചൂഷണം ചെയ്താണ് പീഡനം നടത്തിയത്. വീട്ടില്‍വെച്ച് മന്ത്രിച്ച് ചരടും മറ്റും നല്‍കിവരുന്ന ഉസ്താദിനോട് പെൺകുട്ടിയുടെ പഠനത്തിൽ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബമെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അവസരങ്ങളിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ട് വകുപ്പുകളില്‍ 25 വര്‍ഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും മറ്റൊരു വകുപ്പില്‍ 30 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവര്‍ഷം കഠിനതടവുമുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പോക്‌സോ വകുപ്പുകളില്‍ പ്രത്യേകം ശിക്ഷ പറഞ്ഞിട്ടില്ല. പ്രതി പിഴയടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.

വീട്ടുകാര്‍ ഉസ്താദിനെ ഏറെ ബഹുമാനിക്കുന്നതുകൊണ്ടുതന്നെ സംഭവം പെണ്‍കുട്ടി വീട്ടുകാരോടു പറയാന്‍ ഭയന്നിരുന്നു. പിന്നീടാണു മറ്റൊരു വിഷയത്തില്‍ പെണ്‍കുട്ടിക്കു കൗണ്‍സിലിംഗ് നല്‍കിയപ്പോള്‍ സംഭവം പറഞ്ഞത്. സംരക്ഷകനായ വ്യക്തി തന്നെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതും ക്രൂരമായ പീഡനമായതിനാലുമാണു ശിക്ഷ 81വര്‍ഷംവരെയായത്.

മാവോയിസ്റ്റുമായി പോയ പോലീസ് ജീപ്പുകൾ തിരൂരങ്ങാടിയിൽ അപകടത്തിൽപെട്ടു

പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന സുനില്‍ പുളിക്കല്‍, എസ്.ഐ. മാരായ സന്തോഷ്‌കുമാര്‍, സി.കെ. നൗഷാദ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്‌ന പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു

Sharing is caring!