മാവോയിസ്റ്റുമായി പോയ പോലീസ് ജീപ്പുകൾ തിരൂരങ്ങാടിയിൽ അപകടത്തിൽപെട്ടു

മാവോയിസ്റ്റുമായി പോയ പോലീസ് ജീപ്പുകൾ തിരൂരങ്ങാടിയിൽ അപകടത്തിൽപെട്ടു

തിരൂരങ്ങാടി: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് മാവോയിസ്റ്റ് കേസിലെ പ്രതി ടി.കെ.രാജീവനുമായി കല്‍പ്പറ്റ കോടതിയിലേക്ക് പോയ നാല് പോലീസ് ജീപ്പുകള്‍ കൂട്ടിയിടിച്ച് രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. മൂന്ന് ജീപ്പുകള്‍ക്ക് കേടുപാടുണ്ടായി. തൃശൂര്‍ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരായ തൃശൂര്‍ കൃഷ്ണന്‍കോട്ട സ്വദേശി ആന്റണി ജിതിന്‍, ഇരിങ്ങാലക്കുട പള്ളിവട്ടം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

പ്രതിയെ കയറ്റിയ ജീപ്പിന് അകമ്പടി പോവുകയായിരുന്നു മറ്റ് മൂന്ന് ജീപ്പുകള്‍. ഇന്നലെ രാവിലെ ഒമ്പതിന് തിരൂരങ്ങാടി ദേശീയപാത വി.കെ പടി അരീതോട് സര്‍വീസ് റോഡിലായിരുന്നു അപകടം. കൊയ്ത്തുമെതി യന്ത്രവുമായി പോയ വാഹനം പെട്ടെന്ന് വശത്തേക്ക് തിരിഞ്ഞതിനെത്തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന കാര്‍ ഡസന്‍ ബ്രേക്കിട്ടതോടെ തൊട്ടുപിന്നിലുണ്ടായിരുന്ന പൊലീസ് ജീപ്പുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിലിടിച്ച മുന്നിലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. പ്രതിയെ പിന്നീട് തിരൂരങ്ങാടി, കോട്ടയ്ക്കല്‍, പരപ്പനങ്ങാടി സ്റ്റേഷനുകളില്‍ നിന്നെത്തിച്ച വാഹനങ്ങളുടെ അകമ്പടിയോടെ കല്‍പ്പറ്റ കോടതിയിലേക്ക് കൊണ്ടുപോയി.

ഹൈദരലി തങ്ങൾ ചികിൽസയ്ക്കായി പോയ സമയം പാർട്ടിയെ കൈപ്പിടിയിലാക്കാൻ സാദിഖലി തങ്ങൾ ശ്രമിച്ചതായി കെ എസ് ഹംസ

Sharing is caring!