ഹൈദരലി തങ്ങൾ ചികിൽസയ്ക്കായി പോയ സമയം പാർട്ടിയെ കൈപ്പിടിയിലാക്കാൻ സാദിഖലി തങ്ങൾ ശ്രമിച്ചതായി കെ എസ് ഹംസ
മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ചികിൽസാർഥം ഡൽഹിക്ക് പോയപ്പോൾ സാദിഖലി ശിഹാബ് തങ്ങൾ പാർട്ടിയെ കൈവശപ്പെടുത്താൻ ശ്രമം നടത്തിയതായി കെ എസ് ഹംസ. ഇക്കാര്യത്തിൽ സാദിഖലി തങ്ങളേയും കുഞ്ഞാലിക്കുട്ടിയേയും മുനവറലി ശിഹാബ് തങ്ങളുടെ സാനിധ്യത്തിൽ അദ്ദേഹം ശാസിച്ചതായും ഹംസ പറഞ്ഞു. മലപ്പുറത്ത് മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു ഹംസ.
മുഹമ്മദലി ശിഹാബ് തങ്ങൾ ചികിൽസയ്ക്കായി അമേരിക്കയിലേക്ക് മാറി നിന്നപ്പോൾ അന്ന് പാർട്ടി ജില്ലാ പ്രസിഡന്റായിരുന്ന താൻ ഏതെങ്കിലും വിധത്തിൽ പാർട്ടിയെ കൈവശപ്പെടുത്താൻ ശ്രമിച്ചിരുന്നോയെന്ന് ഹൈദരലി തങ്ങൾ മുനവറലിയോട് ചോദിച്ചതായും ഹംസ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ വെറും രാഷ്ട്രീയ നാടകമാണെന്നും സത്യം ലവലേശമില്ലെന്നും പാണക്കാട് കുടുംബവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഹൈദരലി തങ്ങളെ കള്ളപ്പണ കേസിൽ കുടുക്കുന്നത് അടക്കമുള്ള കാര്യത്തിൽ ലീഗിലെ പ്രധാനിക്ക് അറിവുണ്ടായിരന്നതായി ഹംസ ആരോപിച്ചു. ഇ ഡി ഈ വിഷയത്തിൽ ചോദ്യം ചെയ്തതിൽ ഹൈദരലി തങ്ങൾ ദുഖിതനായിരുന്നുവെന്നും ആ ദുഖത്തോടെയാണ് അദ്ദേഹം മരിച്ചതെന്നും ഹംസ പറഞ്ഞു. ഈ വിഷയങ്ങളെല്ലാം മുസ്ലിം ലീഗ് പ്രവർത്തകരെ വേദനിപ്പിച്ചതാണ്. അതുകൊണ്ട് തന്നെ തങ്ങൾ കുടുംബത്തിൽ ഉൾപ്പെട്ടവർ അടക്കം തനിക്ക് വോട്ട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്നും ഹംസ പറഞ്ഞു.
രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]